TRENDING:

Champions Trophy പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ അജയ്യത വിളിച്ചോതിയ വിജയം

Last Updated:

ഐസിസി മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോഴൊക്കെ കൂടുതല്‍ തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഞായറാഴ്ച ദുബായിലെ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഐസിസി ചാപ്യന്‍ഷിപ്പ് മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് സെമി സാധ്യത ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. കോഹ്ലിയുടെ സെഞ്ചുറിയും മിന്നും ജയം നേടാന്‍ ഇന്ത്യയെ സഹായിച്ചു. പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ അജയ്യത വിളിച്ചോതിയ വിജയമായിരുന്നു അത്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ തോല്‍വിയറിയാതെയുള്ള മുന്നേറ്റം തുടരുകയാണ്.
News18
News18
advertisement

  • ഇന്ത്യയുടെ ആധിപത്യം തുടരുന്നു-ദുബായില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ ആറുവിക്കറ്റിന് പാകിസ്ഥാനെ പരാജയപ്പെടുത്തി.
  • കോഹ്ലിയുടെ സെഞ്ച്വറി-മത്സരത്തിനിടെ വിരാട് കോഹ്ലി നേടിയ സെഞ്ചറി ഇന്ത്യക്ക് മത്സരത്തില്‍ അനായാസേന വിജയം നേടിക്കൊടുത്തു.
  • 18-4 ഐസിസി റെക്കോഡ്‌-ഐസിസി മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോഴൊക്കെ കൂടുതല്‍ തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ആകെ 22 തവണ ഇന്ത്യയും പാകിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ 18 തവണ ഇന്ത്യ വിജയം നേടി. ഐസിസി മത്സരങ്ങളിലെ ഇന്ത്യയുടെ ആധിപത്യം വ്യക്തമാക്കുന്നതാണ് ഇത്.
  • advertisement

  • 2010 മുതല്‍ ഏകദിനമത്സരങ്ങളിലും ഇന്ത്യക്ക് ആധിപത്യം-കഴിഞ്ഞ 15 വര്‍ഷത്തിനിടെ പാകിസ്ഥാനെതിരായ 18 ഏകദിന മത്സരങ്ങളില്‍ 13 എണ്ണത്തിലും ഇന്ത്യ വിജയിച്ചു.
  • ചാംപ്യന്‍സ് ട്രോഫിയില്‍ നേര്‍ക്കുനേര്‍-2017ലെ ചാംപ്യന്‍ ട്രോഫി ഫൈനലില്‍ പാകിസ്ഥാൻ ഇന്ത്യക്കെതിരെ കിരീടം നേടി. ഇരു ടീമുകളും ഇപ്പോൾ 3-3 എന്ന നിലയില്‍ തുല്യരാണ്.
  • പാകിസ്ഥാന്റെ മങ്ങിയ സെമി-ഫൈനല്‍ പ്രതീക്ഷകള്‍: രണ്ട് മത്സരങ്ങളില്‍ രണ്ടിലും തോറ്റതോടെ പാകിസ്ഥാന്‍ മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കുകയാണ്.
  • ഇന്ത്യയുടെ സെമി സാധ്യത-മത്സരിച്ച രണ്ട് എണ്ണത്തിലും വിജയിച്ച ഇന്ത്യ സെമി ഫൈനല്‍ സാധ്യത ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്.
  • advertisement

  • പാകിസ്ഥാന്റെ ഇന്ത്യക്കെതിരായ വിജയങ്ങള്‍: ഇന്ത്യക്കെതിരായ ഐസിസി മത്സരങ്ങളില്‍ പാകിസ്ഥാന്‍ നാല് തവണയാണ് വിജയിച്ചിരിക്കുന്നത്. 2004, 2009, 2017(ചാംപ്യന്‍സ് ട്രേഫി), 2021(ടി20 ലോകകപ്പ്) എന്നീ വര്‍ഷങ്ങളിലാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരേ വിജയിച്ചത്.
  • നിലവിലെ ചാംപ്യന്മാരുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍-തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെ നിലവിലെ ചാംപ്യന്മാരായ പാകിസ്ഥാന്‍ നേരത്തെ തന്നെ മത്സരത്തില്‍നിന്ന് പുറത്താകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
  • ആധികാരിക വിജയം: ടൂര്‍ണമെന്റില്‍ തങ്ങളുടെ ശക്തമായ പ്രകടനമാണ് പാകിസ്ഥാന്‍ പുറത്തെടുത്തതെങ്കിലും ഇന്ത്യ ആ ലക്ഷ്യം വളരെ എളുപ്പത്തിലും വേഗത്തിലും മറികടന്നു.
  • advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
Champions Trophy പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ അജയ്യത വിളിച്ചോതിയ വിജയം
Open in App
Home
Video
Impact Shorts
Web Stories