പിന്നീട് ഹേസൽവുഡാണ് ആദ്യ ഓവർ എറിഞ്ഞതെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്റ്റാർ സ്പോർട്സിന് പറ്റിയ വലിയ അബദ്ധം കാണിക്ളും തിരിച്ചറിഞ്ഞത് .ആദ്യ ഓവറില്‍ തന്നെ ക്വിന്‍റണ്‍ ഡികോക്കിനെ പുറത്താക്കിയ ഹേസല്‍വുഡ് അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്തു
മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്തയെ ഏഴ് വിക്കറ്റിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. കൊൽക്കത്ത ഉയർത്തിയ 175 റൺസിന്റെ വിജയ ലക്ഷ്യം ആര്‍സിബി 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. വിരാട് കോഹ്ലി, ഫിലിപ് സാൾട്ട്, നായകൻ രജത് പടിധാർ എന്നിവരുടെ ഇന്നിംഗ്സുകളാണ് ആർസിബിയെ വിജത്തിലേക്കെത്തിച്ചത്. ആര്‍സിബിക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. അജിന്‍ക്യ രഹാനെ (56), സുനില്‍ നരെയ്ന്‍ (44) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കൊല്‍ക്കത്തയെ പൊരുതാവുന്ന മികച്ച സ്കോളിലേക്ക് എത്തിച്ചത്.
advertisement