1.വിരാട് കോഹ്ലിയുടെ മാസ്റ്റർ ക്ളാസ് ഇന്നിംഗ്സ്; രാജ്യാന്തര ടി20യിൽ നിന്ന് വിരമിച്ചെങ്കിലും ടി20 ഫോർമാറ്റിൽ ഇപ്പൊഴും അനായാസ് പ്രകടനം കാഴ്ചവെക്കാാകുമന്ന് ഓർമ്മപ്പെടുത്തുന്ന തരത്തിലായിരുന്നു വിരാട് കോഹ്ലിയുടെ ഇന്നിംഗ്സ്. 36 പന്തിൽ 59 റൺസുമായി പുറത്താകാതെ കോഹ്‌ലി ആർസിബിയെ വിജയത്തിലെക്കെത്തിച്ചു
2. മികച്ച പവർപ്ലേ; പവർ പ്ലേയിൽമികച്ച ബാറ്റിംഗ് കാഴ്ചവച്ചത് ആസിബിയുടെ വിജയത്തിൽ നിർണായകമായി
പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുക്കാന്‍ ആര്‍സിബിക്ക് കഴിഞ്ഞു.
3. കോഹ്ലി സാൾട്ട് കൂട്ടുകെട്ട്; കോഹ്ലിയ്ക്കൊപ്പം അർദ്ധ സെഞ്ച്വറി നേടിയഫിലിപ് സാൾട്ടും ബെംഗളൂരുവിന്റെ വിജയത്തിൽനിർമാക പങ്ക് വഹിച്ചു.31 പന്തില്‍ 56 റൺസാണ് സാൾട്ട് നേടിയത്. കോഹ്ലിയും സാൾട്ടും ആദ്യ വിക്കറ്റിൽ 95 റൺസാണ് കൂട്ടിച്ചേർത്തത്.
advertisement
4. ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റിംഗ് ടീമുകളിലൊന്നായ കെകെആറിനെ 174 ൽ ഒതുക്കാൻ ആർസിബിയുടെ ബൗളർമാരായ ഹേസൽവുഡിനും ക്രുനാൽ പാണ്ഡ്യക്കും കഴിഞ്ഞു. ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി.
5. ബാറ്റിംഗ് പിച്ചിൽ ആദ്യം ബാറ്റ് ചെയ്യാൽ അവസരം ലഭിച്ചിട്ടും സ്കോർ 200 കടത്താൻ കെകെആറിന് കഴിയാതെ പോയത് കാര്യങ്ങൾ ആർസിബിയ്ക്ക് എളുപ്പമാക്കി. സ്പിന്നർ വരുൺ
ചക്രവർത്തിയുടെ സ്പെല്ലുകൾ 11 ഓവറായപ്പോഴേക്കും അവസാനിച്ചതും ആർസിബിയ്ക്ക് നേട്ടമായി. 22 പന്തുകൾ ശേഷിക്കെയായിരുന്നു ആർസിബിയുടെ വിജയം