TRENDING:

IPL 2025 | ഐപിഎൽ മത്സരക്രമമായി; ആദ്യപോരാട്ടം മാർച്ച് 22ന് കൊൽക്കത്തയും ബെംഗളൂരുവും തമ്മിൽ; ഫൈനൽ ഈഡൻ ഗാർഡൻസിൽ

Last Updated:

ഇന്ത്യയിലെ 13 വേദികളിലായി 10 ടീമുകൾ തമ്മിൽ ആകെ 74 മത്സരങ്ങളാണ് നടക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) 2025 മത്സരങ്ങളുടെ ഫിക്സ്ചർ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) ഞായറാഴ്ച  ഔദ്യോഗികമായി പുറത്തുവിട്ടു . ഇന്ത്യയിലെ 13 വേദികളിലായി 10 ടീമുകൾ തമ്മിൽ ആകെ 74 മത്സരങ്ങളാണ് നടക്കുക. മാർച്ച് 22 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഐപിഎൽ 2025 ലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. മെയ് 25 ഞായറാഴ്ച ഇതേ വേദിയിൽ തന്നെയാണ് ഫൈനലും നടക്കുക. കഴിഞ്ഞ രണ്ട് വർഷങ്ങളിലേതുപോലെ ഐ‌പി‌എൽ ഫൈനൽ  നിലവിലെ ചാമ്പ്യന്മാരായ ടീമിന്റെ ഹോം ഗ്രൌണ്ടിലാണ് നടക്കുന്നത്. .
News18
News18
advertisement

മെയ് 18ന് ലീഗ് മത്സരങ്ങൾ അവസാനിക്കും. പ്ലേ ഓഫുകൾ ഹൈദരാബാദിലും കൊൽക്കത്തയിലും നടക്കും. ഫൈനൽ മത്സരത്തിന് പുറമേ, മെയ് 24 വെള്ളിയാഴ്ച ക്വാളിഫയർ 1 ലെ പരാജിതരും എലിമിനേറ്റർ മത്സരത്തിലെ വിജയിയും തമ്മിലുള്ള രണ്ടാമത്തെ ക്വാളിഫയർ മത്സരവും ഈഡൻ ഗാർഡൻസിൽ നടക്കും. ഐപിഎൽ 2025 ലെ ആദ്യ ക്വാളിഫയറും എലിമിനേറ്റർ മത്സരവും യഥാക്രമം മെയ് 21 നും മെയ് 22 നും ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് നടക്കുക.

advertisement

ഐപിഎല്ലിൽ മത്സരിക്കുന്ന 10 ടീമുകളുടെ ഹോം ഗ്രൗണ്ടിന് പുറമേ വിശാഖപട്ടണം, ഗുവാഹത്തി, ധർമ്മശാല എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും. ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ അവരുടെ ഏതാനം ഹോം മത്സരങ്ങൾ ഈ വേദികളിൽ കളിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2025 | ഐപിഎൽ മത്സരക്രമമായി; ആദ്യപോരാട്ടം മാർച്ച് 22ന് കൊൽക്കത്തയും ബെംഗളൂരുവും തമ്മിൽ; ഫൈനൽ ഈഡൻ ഗാർഡൻസിൽ
Open in App
Home
Video
Impact Shorts
Web Stories