ഓസ്ട്രേലിയൻ പരമ്പരയിൽ ഇന്ത്യൻ ടീമിലെ ഒരു കളിക്കാരന്റെ പ്രകടനത്തെ വിമർശിച്ചതിനെത്തുടർന്ന് അദ്ദേഹം പത്താന്റെ മൊബൈൽ നനമ്പർ ബ്ലോക്ക് ചെയ്തതായി മൈഖേൽ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് വർഷമായി ചില കളിക്കാർക്കെതിരെ അദ്ദേഹം തന്റെ വ്യക്തിപരമായ അജണ്ടകൾ നടപ്പിലാക്കുകയാണെന്നും ചില വൃത്തങ്ങൾ പറഞ്ഞതായി വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
പരാതികളെ തുടർന്ന് ശിക്ഷിക്കപ്പെട്ട ഉന്നത പ്രൊഫൈലുള്ള ആദ്യ കമന്റേറ്റല്ല പത്താൻ. ഓൺ-എയർ വിമർശനങ്ങളിൽ അതൃപ്തിയുള്ള ചില ഇന്ത്യൻ താരങ്ങളുടെ പരാതിയെ തുടർന്ന് സഞ്ജയ് മഞ്ജരേക്കർ, ഹർഷ ഭോഗലെ എന്നിവരെയും കമന്ററി പാനലിൽ നിന്ന് മുൻകാലങ്ങളിൽ പുറത്താക്കിയിട്ടുണ്ട്.
advertisement
2020-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്കുള്ള ബിസിസിഐ കമന്ററി പാനലിൽ നിന്ന് മഞ്ജരേക്കറെ പുറത്താക്കിയിരുന്നു. സഹ കമന്റേറ്റർ ഭോഗലെയുമായുള്ള തർക്കം, സൗരവ് ഗാംഗുലിയെ വിമർശിക്കൽ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ "ബിറ്റ്സ് ആൻഡ് പീസ് പ്ലെയർ" എന്ന് വിളിക്കൽ എന്നിവയുൾപ്പെടെ 2019-ൽ നടന്ന നിരവധി വിവാദ സംഭവങ്ങളെ തുടർന്നാണ് മഞ്ജരേക്കറെ പുറത്താക്കിയത്.
2016 ഐപിഎൽ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വിശദീകരണമില്ലാതെയാണ് ഭോഗലെയെ കമന്ററി പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.