മത്സരത്തിന്റെ 16ാം മിനിറ്റില്‍ ഗോള്‍ നേടിയ ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതിയില്‍ ആധികാരിക പ്രകടനമായിരുന്നു കാഴ്ചവെച്ചത്. പെനാല്‍റ്റിയിലൂടെയായിരുന്നു സ്റ്റൊജാനോവിച്ചിന്റെ ഗോള്‍. ബോക്സില്‍ പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് കീന്‍ ലൂയിസിന്റെ കൈയില്‍ തട്ടിയതിനാണ് കേരളത്തിനനുകൂലമായി പെനാല്‍റ്റി വിധിച്ചത്.
Also Read: പ്രോ വോളി ലീഗ്: അഹമ്മദാബദ് ഡിഫെന്‍ഡേഴ്‌സിനെ തകര്‍ത്ത് കൊച്ചിയ്ക്ക് രണ്ടാം ജയം
ഗോളിന്റെ ആനുകൂല്യം മുതലാക്കി ഉണര്‍ന്നു കളിച്ച ബ്ലാസ്‌റ്റേഴ്‌സ് 40 ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. സെമിന്‍ലെന്‍ ദംഗലിന്റെ പാസില്‍ നിന്ന് ലോങ്റേഞ്ചിലൂടെ പെകൂസണാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ രണ്ടുഗോളിന്റെ കടവുമായി ഇറങ്ങിയ ബെംഗളൂരു ആക്രമം അവിച്ചുവിടുകയായിരുന്നു.
advertisement
ബെംഗളൂരു ആക്രമണത്തിന്റെ ഫലം 69 ാം മിനിറ്റില്‍ തന്നെ ടീമിന് ലഭിക്കുകയും ചെയ്തു. ഉദാന്ത സിങ്ങാണ് വല കുലുക്കിയത്. പിന്നീട് 85 ാം മിനിറ്റില്‍ ഛേത്രി സമനില ഗോളും നേടുകയായിരുന്നു. 14 കളികളില്‍ നിന്ന് 31 പോയിന്റുള്ള ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. 14 കളികളില്‍ നിന്ന് 11 പോയിന്റുള്ള കേരളം ഒമ്പതാം സ്ഥാനത്തും.
