പ്രോ വോളി ലീഗ്: അഹമ്മദാബദ് ഡിഫെന്‍ഡേഴ്‌സിനെ തകര്‍ത്ത് കൊച്ചിയ്ക്ക് രണ്ടാം ജയം
Last Updated:
രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് കൊച്ചി അഹമ്മദാബാദിനെ തകര്‍ത്ത് വിട്ടത്
കൊച്ചി: പ്രോ വോളി ലീഗില്‍ വാശിയേറിയ പോരാട്ടത്തില്‍ അഹമ്മദാബാദ് ഡിഫെന്‍ഡേഴ്‌സിനെ തകര്‍ത്ത് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് രണ്ടാം ജയം. രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് കൊച്ചി അഹമ്മദാബാദിനെ തകര്‍ത്ത് വിട്ടത്. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു കൊച്ചിയുടെ തിരിച്ചുവരവ്.
സ്‌കോര്‍: 10-15, 15-11, 11-15, 15-12, 15-12. ആദ്യ സെറ്റില്‍ വ്യക്തമായ ആധിപത്യത്തോടെ കളിച്ച ഹൈദരാബാദ് സെറ്റ് 10-15 നായിരുന്നു കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍ നിന്നും തട്ടിയെടുത്തത്. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചുവന്ന കൊച്ചി 15-11 സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിലെ ആദ്യ സെറ്റിലേത് പേലെ പ്രകടനം കാഴ്ചവെച്ച അഹമ്മദാബാദ് 11-15 നാണ് ജയം സ്വന്തമാക്കിയത്.
Dont Miss: പ്രോ വോളി ലീഗ്: കാലിക്കറ്റ് ഹീറോസിന് രണ്ടാം ജയം
നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ 15- 12 ന്റെ ജയം സ്വന്തമാക്കിയ കൊച്ചി പ്രതീക്ഷകള്‍ നിലനിര്‍ത്തുകയായിരുന്നു. ഗെയിം നിര്‍ണ്ണയിക്കുന്ന അഞ്ചാം സെറ്റും 15-12 ന് നേടിയ ബ്ലൂ സ്‌പൈക്കേഴ്‌സ് ലീഗിലെ രണ്ടാം ജയമാണ് നേടിയത്. ലീഗില്‍ ആദ്യ സെറ്റ് നഷ്ടമായ ശേഷം ജയം നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇതോടെ ബ്ലൂ സ്‌പൈക്കേഴ്‌സിന് സ്വന്തമായി.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 06, 2019 9:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പ്രോ വോളി ലീഗ്: അഹമ്മദാബദ് ഡിഫെന്‍ഡേഴ്‌സിനെ തകര്‍ത്ത് കൊച്ചിയ്ക്ക് രണ്ടാം ജയം


