'ലാലേട്ടാ..'; വീരുവിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍; തകര്‍പ്പന്‍ മറുപടിയുമായി സെവാഗ്
മത്സരത്തിന്റെ 48 ാം മിനിട്ടിൽ മലയാളി താരം സികെ വിനീതാണ് ബ്ലാസ്റ്റേഴ്സിനായി മത്സരത്തിലെ ആദ്യഗോൾ നേടിയത്. കോർണർ കിക്കിൽ ബോക്സിനുള്ളിൽ വെച്ച് വിനീതിന്റെ ഇടംങ്കാലൻ ഷോട്ട് ഡൽഹി ഗോളിയെ കീഴ്പ്പെടുത്തുകയായിരുന്നു. പിന്നാലെ മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ് കളംപിടിക്കാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷം ഡൽഹി ശക്തമായി തിരിച്ച് വരികയായിരുന്നു.
advertisement
84 ാം മിനിട്ടിൽ ക്ലോസ് റേഞ്ച് ഹെഡറിലൂടെ ആൻഡ്രിജ കാലുജെറോവിച്ചാണ് ഡൽഹിയുടെ സമനില ഗോൾ നേടിയത്. സമനിലയായതിനുശേഷം അവസാന നിമിഷം ഇരുടീമുകളും ഗോളിനായ് ആക്രമിച്ച് കളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നത്തെ മത്സരത്തോടെ ഒരു ജയവും രണ്ട് സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിൽ. രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് ഡല്‍ഹിയുടെ അഞ്ചാം സീസണിലെ സമ്പാദ്യം.