'കൊച്ചിയിലിന്ന് രണ്ടാമങ്കം'; രണ്ടാം ജയം തേടി മഞ്ഞപ്പടയിറങ്ങും

Last Updated:
കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണിലെ രണ്ടാം ഹോം മത്സരത്തിന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. ഡെല്‍ഹി ഡൈനാമോസുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം. ആദ്യ മത്സരത്തില്‍ എടികെ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ വഴങ്ങിയ ഗോളിനാണ് മുബൈയോട് സമനിലയില്‍ പിരിഞ്ഞത്.
രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് ടീമുകള്‍ ഇന്ന് കളത്തിലിറങ്ങുന്നത്. പിഴവുകളെല്ലാം പരിഹരിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നതെന്നാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞിരിക്കുന്നത്. മുന്നേറ്റത്തില്‍ വിദേശ താരങ്ങളായ പോപ്ലാറ്റ്‌നിക്കും സ്റ്റൊയാനോവിച്ചും നടത്തുന്ന പ്രകടനങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍.
ഒരു ജയവും ഒരു സമനിലയുമായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ഒന്ന് വീതം സമനിലയും തോല്‍വിയുമാണ് ഡല്‍ഹിയുടെ അക്കൗണ്ടില്‍. ഐപിഎല്ലില്‍ ഇതുവരെയും ഇരു ടീമുകളും പത്ത് തവണ നേര്‍ക്ക് നേര്‍ വന്നപ്പോള്‍ അഞ്ചെണ്ണത്തില്‍ ബ്ലാസ്റ്റേഴ്‌സാണ് വിജയിച്ചത്. മൂന്ന് കളി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടെണ്ണത്തില്‍ ഡൈനമോസും ജയിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കൊച്ചിയിലിന്ന് രണ്ടാമങ്കം'; രണ്ടാം ജയം തേടി മഞ്ഞപ്പടയിറങ്ങും
Next Article
advertisement
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 25 വർഷം തികഞ്ഞതിന്റെ ഓർമ്മ പുതുക്കി.

  • 2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ചുമതലയേറ്റ ദിവസത്തെ ചിത്രം മോദി പങ്കുവെച്ചു.

  • ജനങ്ങളുടെ അനുഗ്രഹത്താൽ 25 വർഷം ഗവൺമെൻ്റ് തലവനായി സേവനം ചെയ്യുന്നതിൽ നന്ദി അറിയിച്ചു.

View All
advertisement