TRENDING:

Rape Case | മുൻ ബ്രസീലിയൻ താരം റോബീഞ്ഞോയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറ്റലി

Last Updated:

2017-ൽ ഇറ്റലിയിലെ ഒരു ക്ലബ്ബിൽ വെച്ച് 23 വയസുള്ള അൽബേനിയക്കാരിയായ യുവതിയെ റോബീഞ്ഞോയും മറ്റ് അഞ്ച് പേരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബലാത്സംഗ കേസിൽ (Rape Case) കുറ്റക്കാരനെന്ന് കോടതി വിധി വന്നതിന് പിന്നാലെ മുൻ ബ്രസീലിയൻ താരമായ റോബീഞ്ഞോയ്‌ക്കെതിരെ (Robinho) രാജ്യാന്തര അറസ്റ്റ് വാറണ്ട് (Arrest Warrant) പുറപ്പെടുവിച്ച് ഇറ്റലി (Italy).
Robinho (Twitter)
Robinho (Twitter)
advertisement

ഒരു യുവതിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസിലാണ് റോബിഞ്ഞോയ്‌ക്കെതിരെ ഇറ്റാലിയൻ മേൽക്കോടതി വിധി പ്രസ്താവിച്ചത്. ഇതേ തുടർന്നായിരുന്നു ഇറ്റലി താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇക്കാര്യം ഇറ്റാലിയൻ നീതിന്യായ മന്ത്രാലയം സ്ഥിരീകരിച്ചതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

2017-ൽ ഇറ്റലിയിലെ ഒരു ക്ലബ്ബിൽ വെച്ച് 23 വയസുള്ള അൽബേനിയക്കാരിയായ യുവതിയെ റോബീഞ്ഞോയും മറ്റ് അഞ്ച് പേരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. കേസിൽ ഇവർ നൽകിയ അപ്പീൽ 2020-ൽ കോടതി തള്ളുകയും തുടർന്ന് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. കീഴ്‌ക്കോടതിയുടെ ഈ വിധിയാണ് രാജ്യത്തെ പരമോന്നത കോടതി ഇപ്പോൾ ശരിവെച്ചിരിക്കുന്നത്.

advertisement

Also read- Sexual Abuse | ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

അതേസമയം, ബ്രസീലിയൻ പൗരനായ റോബീഞ്ഞോയെ ബ്രസീൽ ഇതുവരെ വിട്ടുനൽകാത്തതിനാൽ ആഗോള ഏജൻസിയായ ഇന്റർപോളിനോട് വാറണ്ട് പുറപ്പെടുവിക്കാൻ ഇറ്റലിയിലെ നീതിന്യായ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

38 - കാരനായ റോബീഞ്ഞോ ബ്രസീലിനായി 100 രാജ്യാന്തര മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. 2002 - ൽ ബ്രസീലിയൻ ക്ലബായ സാന്റോസിലൂടെ പ്രൊഫഷണൽ ഫുട്ബോൾ രംഗത്തേക്ക് കാലെടുത്ത് വെച്ച അദ്ദേഹം യൂറോപ്പിലെ വമ്പൻ ക്ലബുകളായ റയൽ മാഡ്രിഡ് (2005-2008), മാഞ്ചസ്റ്റർ സിറ്റി (2008-2010), എസി മിലാൻ (2010-2015) എന്നിവർക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. പിന്നീട് യൂറോപ്പിൽ നിന്നും കൂടുമാറിയ അദ്ദേഹം ചൈനീസ് ക്ലബായ ഗ്വാങ്‌ഷൂ എവർഗ്രാൻഡയിലും ബ്രസീലിയൻ ക്ലബായ അത്ലറ്റികോ മിനെയ്‌റോയിലും തുർക്കി ക്ലബായ ഇസ്‌താംബുൾ ബസക്സെഹിർ എന്നീ ക്ലബുകൾക്കായും കളിച്ചു. നിലവിൽ റോബീഞ്ഞോ തന്റെ ആദ്യകാല ക്ലബായ സാന്റോസിന്റെ താരമാണ്.

advertisement

Sexual Assault |വിവാഹ വാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം കഠിന തടവ്

പാലക്കാട്:വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച (Rape case) കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ്(പോക്‌സോ) കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമ പ്രകാരമാണ്  മണ്ണാര്‍ക്കാട് സ്വദേശി ഹനീഫ (33) കോടതി ശിക്ഷിച്ചത്.

advertisement

Also Read- യുവദമ്പതികളെ ആക്രമിച്ച സംഭവം; പൊലീസിന് നേർക്ക് വളർത്തുനായകളെ അഴിച്ചുവിട്ട് പ്രതി രക്ഷപെട്ടു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2014 ജൂണ്‍ 28 നാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രതിയാ മണ്ണാര്‍ക്കാട് സ്വദേശി ഹനീഫ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതി ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിയില്‍ പറയുന്നതിനാല്‍ 10 വര്‍ഷം കഠിന തടവ് അനുഭവിച്ച ശേഷം പ്രതിക്ക് പുറത്തിറങ്ങാന്‍ സാധിക്കും. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുബ്രഹ്മണ്യനാണ് കേസ് വാദിച്ചത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Rape Case | മുൻ ബ്രസീലിയൻ താരം റോബീഞ്ഞോയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറ്റലി
Open in App
Home
Video
Impact Shorts
Web Stories