Sexual Abuse | ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Last Updated:

കഴിഞ്ഞ 10-ാം തീയതിയാണ് കേസ്സിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു

ajeesh-arrest
ajeesh-arrest
കൊല്ലം: ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് (Sexual Abuse) ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കൊല്ലം (Kollam) കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. പുത്തൂർ കോട്ടാത്തല തലയിണ ജംഗ്ഷനിൽ അജിത്ത് ഭവനിൽ അജയൻ മകൻ അജീഷിനെ (29 വയസ്സ്) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 10-ാം തീയതിയാണ് കേസ്സിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. തുടർന്ന് കുട്ടി വിവരം വീട്ടിൽ പറഞ്ഞു. ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ പരാതിയിൽ പുത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ ഇന്ന് രാവിലെ പ്രതിയെ പിടികൂടുകയായിരുന്നു. പുത്തൂർ ഐ.എസ്.എച്ച്.ഒ. സുബാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
Summary- A Man has been arrested for sexually abusing a boy. The incident took place at Kottarakkara Puthur in Kollam. The incident took place on the 10th of last month. He threatened the child and sexually abused him. Then the child informed to parents. Then the boy lodged a complaint with the police. The Puthur police had registered a case against the Man and arrested this morning.
advertisement
പതിന്നാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ജനൽകമ്പിയിൽ തൂങ്ങിയ നിലയിൽ
തിരുവനന്തപുരം: പതിന്നാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കുന്നത്തു കാലിലാണ് സംഭവം. ഷാജി ശാലിനി ദമ്പതികളുടെ മകളായ ആർഷ ഷാജിയെയാണ് മരിച്ചത്. വീട്ടിനുള്ളിലെ ജനൽ കമ്പിയിൽ ആണ് ആഷയെ തൂങ്ങിയ കണ്ടെത്തിയത്. കാരക്കോണം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കാരക്കോണം പരമ്മുപിള്ള മെമ്മോറിയാൽ ഹൈസ് സ്കൂളിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
advertisement
സംഭവസമയം ആർഷയും സഹോദരി വർഷവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭക്ഷണം കഴിക്കാൻ സഹോദരി വിളിക്കാൻ എത്തിയപ്പോഴായിരുന്നു തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല വെള്ളറട പോലീസ് മേൽ നടപടി സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Sexual Abuse | ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement