TRENDING:

കോടികളുമായി ഉനദ്കട്; ഉയര്‍ന്ന തുകയ്ക്ക് വീണ്ടും രാജസ്ഥാനില്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജയ്പൂര്‍: കഴിഞ്ഞ സീസണിലെ വിലകൂടിയ ഇന്ത്യന്‍ താരമായ ജയദേവ് ഉനദ്കടിന് ഇത്തവണയും കോടികള്‍. 8.4 കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് താരത്തെ ടീമിലെടുത്തത്. കഴിഞ്ഞ സീസണില്‍ 11.5 കോടി രൂപയ്ക്കായിരുന്നു ഉനദ്കട് രാജസ്ഥാനായി കളത്തിലിറങ്ങിയത്.
advertisement

ഇത്തവണ നിലനിര്‍ത്താനുള്ള താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ താരത്തെ രാജസ്ഥാന്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ലേലത്തില്‍ ബൗളര്‍ക്കായി ടീം അരയും തലയും മുറുക്കി രംഗത്തിറങ്ങുകയായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സും ഉനദ്കടിനായി രംഗത്തിറങ്ങിയതോടെയാണ് ലേലത്തുക ഉയര്‍ന്നത്.

Also Read:  യുവരാജിനെ ആര്‍ക്കും വേണ്ട; അക്‌സറിന് അഞ്ച് കോടി

1.5 കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഡല്‍ഹി 4.8 കോടി രൂപ മുടക്കാന്‍ തയ്യാറായെങ്കിലും രാജസ്ഥാന്‍ താര്തതെ വിട്ട് നല്‍കിയില്ല. ചെന്നൈയും പഞ്ചാബും ഉനദ്കടിനായി ലേലത്തട്ടിലുണ്ടായിരുന്നു. നേരത്തെ താരത്തെ പുറത്താക്കിയതിനു പിന്നാലെ രാജസ്ഥാന്‍ താരത്തെ പിന്തുണച്ച രംഗത്തെത്തിയിരുന്നു. 'ജയദേവിന്റെ സംഭവാനകള്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹം വളരെയധികം സമ്മര്‍ദ്ദത്തിനടിപ്പെട്ടിരുന്നെന്നാണ് മനസിലാകുന്നത്. ഓരോ നിമിഷവും ലേലത്തിലെ ഉയര്‍ന്ന തുക അയാളുടെ പ്രകടനത്തെ ബാധിച്ചിരുന്നു. അദ്ദേഹത്തെ കരാറില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ഞങ്ങള്‍ കരുതുന്നത്' എന്നായിരുന്നു അധികൃതരുടെ വിശദീകരണം.

advertisement

Also Read:  കോടികള്‍ നല്‍കി വിഹാരിയെ ഡല്‍ഹി സ്വന്തമാക്കി; പൂജാരയെ ആര്‍ക്കും വേണ്ട

അതേസമയം ഫാസ്റ്റ് ബൗളര്‍ ഇശാന്ത് ശര്‍മ്മയെ 1.1 കോടിയ്ക്ക ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ശ്രീലങ്കന്‍ താരം ലസിത് മലിംഗ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക മുംബൈ ഇന്ത്യന്‍സിലുമെത്തി.

advertisement

Also Read:  ലേലത്തില്‍ സമ്പന്നര്‍ പഞ്ചാബ്; കാഴ്ചക്കാരാകാന്‍ ചെന്നൈ

ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിനായ് ഐപിഎല്‍ ലേത്തില്‍ ആരും രംഗത്തെത്തിയില്ല. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ലേലത്തട്ടില്‍ വെച്ചെങ്കിലും ടീമുകളൊന്നും പണം ചെലവഴിക്കാന്‍ തയ്യാറായില്ല. യുവരാജിനു പുറമെ ബ്രെണ്ടന്‍ മക്കുല്ലം, ക്രിസ് വോക്‌സ് തുടങ്ങിയവരെയും ലേലത്തില്‍ ആരും സ്വന്തമാക്കിയില്ല. അതേസമയം ഗുര്‍ക്രീത് സിങ്ങിനെ 50 ലക്ഷത്തിന് ബാംഗ്ലൂര്‍ സ്വന്തമാക്കിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
കോടികളുമായി ഉനദ്കട്; ഉയര്‍ന്ന തുകയ്ക്ക് വീണ്ടും രാജസ്ഥാനില്‍