1982ല്‍ കാലിനു പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നല്‍കിയ അനസ്‌തേഷ്യയില്‍ സംഭവിച്ച പിഴവിനെ തുടർന്ന് അദ്ദേഹത്തിന് മസ്തിഷ്ക്കാഘാതമുണ്ടായി. തുടര്‍ന്ന് ഇത്രകാലവും അബോധാവസ്ഥയിലായിരുന്നു. ഭാര്യ ബെര്‍ണഡിറ്റാണ് ഇക്കാലം മുഴുവൻ അദ്ദേഹത്തെ പരിചരിച്ചത്. ദയാവധം നടപ്പാക്കണമെന്ന ആവശ്യവുമായി സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തിയിട്ടും അദ്ദേഹത്തെ മരണത്തിന് വിട്ടുകൊടുക്കാതെ പരിചരിക്കുകയായിരുന്നു ബെർണഡിറ്റ്.
എഴുപതുകളുടെ കാലഘട്ടത്തിൽ ഫ്രഞ്ച് ക്ലബ് പി എസ് ജിയുടെ പ്രതിരോധ മതിൽ ആയിരുന്നു ആഡംസ്. തന്റെ 29ാ൦ വയസ്സിൽ പി എസ് ജിയുമായി കരാർ ഒപ്പിട്ട വളരെ പെട്ടെന്ന് തന്നെ ക്ലബിന്റെ മുൻനിര കളിക്കാരിൽ ഒരാളായി മാറി. സെന്റര്‍ ബാക്ക് സ്ഥാനത്ത് കളിച്ചിരുന്ന ആഡംസ് 1972-77 കാലഘട്ടത്തിൽ ഫ്രാൻസിന്റെ പ്രതിരോധ നിരയുടെ ചുമതല ഏറ്റെടുത്ത് കളിച്ചു. പ്രതിരോധ നിരയിലെ അദ്ദേഹം പുറത്തെടുത്ത മികവ് മൂലം ആരാധകർ അദ്ദേഹത്തെ 'ബ്ലാക്ക് റോക്ക്' എന്നാണ് വിളിച്ചിരുന്നത്.
advertisement
ഫ്രാൻസ് ജേഴ്‌സിയിൽ 21 മത്സരങ്ങൾ കളിച്ച അദ്ദേഹം പി എസ് ജിക്കായി 41 മത്സരങ്ങളും നീസിനായി 126 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 1968, 1969 വര്‍ഷങ്ങളില്‍ ചാമ്പ്യനാറ്റ് ഡി ഫ്രാന്‍സ് അമേച്വര്‍ റണ്ണര്‍ അപ്പായിരുന്നു ആഡംസ്