TRENDING:

Jio Cinema| ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പര 11 ഭാഷകളിൽ സൗജന്യമായി സംപ്രേക്ഷണം ചെയ്യാൻ ജിയോ സിനിമ

Last Updated:

സെപ്തംബർ 22,  24 , 27 തീയതികളിലായി മത്സരങ്ങൾ നടക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ബിസിസിഐ ഇന്റർനാഷണൽ, ഡൊമസ്റ്റിക് മത്സരങ്ങൾക്കുള്ള എക്‌സ്‌ക്ലൂസീവ് മീഡിയ അവകാശങ്ങൾ നേടിയ ശേഷമുള്ള ആദ്യ മത്സരങ്ങളായ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പര 11 ഭാഷകളിൽ ജിയോ സിനിമ സൗജന്യമായി സംപ്രേക്ഷണം ചെയ്യും. സെപ്തംബർ 22,  24 , 27 തീയതികളിലായി മത്സരങ്ങൾ നടക്കും.
Jio Cinema
Jio Cinema
advertisement

കളേഴ്‌സ് തമിഴ് (തമിഴ്), കളേഴ്‌സ് ബംഗ്ലാ സിനിമ (ബംഗാളി), കളേഴ്‌സ് കന്നഡ സിനിമ (കന്നഡ), കളേഴ്‌സ് സിനിപ്ലക്‌സ് സൂപ്പർഹിറ്റുകൾ (ഹിന്ദി), സ്‌പോർട്‌സ് 18 – 1 എസ്ഡി, സ്‌പോർട്‌സ്18 – 1 എച്ച്‌ഡി (ഇംഗ്ലീഷ്) എന്നിവയിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

Also Read- BCCI മത്സരങ്ങളുടെ മീഡിയ അവകാശം വയാകോം 18 ന്

ഇന്ത്യയിൽ ബിസിസിഐ സംഘടിപ്പിക്കുന്ന ആഭ്യന്തര, അന്തർദേശീയ മത്സരങ്ങളുടെ മീഡിയ അവകാശം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 നേടിയിരുന്നു. ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ മാധ്യമ അവകാശവും വയാകോം 18നാണ്. 5900 കോടി രൂപയിലധികം നൽകിയാണ് മാധ്യമ അവകാശം നേടിയത്. 2023 മുതൽ 2028 വരെയുള്ള അഞ്ച് വർഷത്തേക്ക്, ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ സ്‌പോർട്‌സ് 18-ൽ സംപ്രഷണം ചെയ്യും. JioCinemas ആപ്പിലും മത്സരങ്ങൾ സ്ട്രീം ചെയ്യും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2023 സെപ്തംബർ മുതൽ 2028 മാർച്ച് വരെ നീണ്ടുനിൽക്കുന്നതാണ് കരാർ. ഇന്ത്യ ഉൾപ്പെടുന്ന മൊത്തം 88 അന്താരാഷ്ട്ര മത്സരങ്ങൾ (102 മത്സരങ്ങൾ വരെയാകാം) വരെ ഈ കാലയളവിൽ ഉണ്ടാകാം. 25 ടെസ്റ്റുകൾ, 27 ഏകദിനങ്ങൾ, 36 ട്വന്റി20കൾ എന്നിങ്ങനെയായിരിക്കും മത്സരങ്ങൾ.

മലയാളം വാർത്തകൾ/ വാർത്ത/Sports/
Jio Cinema| ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പര 11 ഭാഷകളിൽ സൗജന്യമായി സംപ്രേക്ഷണം ചെയ്യാൻ ജിയോ സിനിമ
Open in App
Home
Video
Impact Shorts
Web Stories