BCCI മത്സരങ്ങളുടെ മീഡിയ അവകാശം വയാകോം 18 ന്
- Published by:Naseeba TC
- news18-malayalam
Last Updated:
അഞ്ച് വർഷത്തേക്ക് ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ സ്‌പോർട്‌സ് 18-ൽ സംപ്രഷണം ചെയ്യും
ഇന്ത്യയിൽ BCCI സംഘടിപ്പിക്കുന്ന ആഭ്യന്തര, അന്തർദേശീയ മത്സരങ്ങളുടെ മീഡിയ അവകാശം നേടി റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18. ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ മാധ്യമ അവകാശവും വയാകോം 18നാണ്. അയ്യായിരത്തി തൊള്ളായിരം കോടി രൂപയിലധികം നൽകിയാണ് മാധ്യമ അവകാശം നേടിയത്.
BCCI സെക്രട്ടറി ജെയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. 2023 മുതൽ 2028 വരെയുള്ള അഞ്ച് വർഷത്തേക്ക്, ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ സ്‌പോർട്‌സ് 18-ൽ സംപ്രഷണം ചെയ്യും. JioCinemas ആപ്പിവും മത്സരങ്ങൾ സ്ട്രീം ചെയ്യും.
Congratulations @viacom18 🤝 for winning the @BCCI Media Rights for both linear and digital for the next 5 years. India Cricket will continue to grow in both spaces as after @IPL, and @wplt20, we extend the partnership @BCCI Media Rights as well. Together we will continue to…
— Jay Shah (@JayShah) August 31, 2023
advertisement
2023 സെപ്തംബർ മുതൽ 2028 മാർച്ച് വരെ നീണ്ടുനിൽക്കുന്നതാണ് കരാർ. ഇന്ത്യ ഉൾപ്പെടുന്ന മൊത്തം 88 അന്താരാഷ്ട്ര മത്സരങ്ങൾ (102 മത്സരങ്ങൾ വരെയാകാം) വരെ ഈ കാലയളവിൽ ഉണ്ടാകാം. 25 ടെസ്റ്റുകൾ, 27 ഏകദിനങ്ങൾ, 36 ട്വന്റി20കൾ എന്നിങ്ങനെയായിരിക്കും മത്സരങ്ങൾ.
Also a big thank you to @starindia @DisneyPlusHS for your support over the years. You played a key role in making India Cricket reach its fans across the globe. 2/2
— Jay Shah (@JayShah) August 31, 2023
advertisement
2018 ൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ നേടിയ അവകാശമാണ് ഇക്കുറി വയാകോം സ്വന്തമാക്കിയത്. ഒരു മത്സരത്തിന് 60 കോടി എന്ന നിരക്കിൽ 6,138 കോടിക്കായിരുന്നു ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ നൽകിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 31, 2023 9:24 PM IST


