ബംഗ്ലാദേശ് - സ്വീഡിഷ് വംശജയായ തസ്‌ലിമ ഒരു ഡോക്ടർ കൂടിയാണ്. സ്ത്രീകളെ അടിച്ചമർത്തുന്നതിന് എതിരെയും മതങ്ങളെ വിമർശിക്കുന്ന തരത്തിലുള്ള എഴുത്തുകളാണ് അവർ കൂടുതലായും ചെയ്യാറുള്ളത്. ട്വീറ്റ് വിവാദമായതോടു കൂടി അതിനു വിശദീകരണവുമായി മറ്റൊരു ട്വീറ്റും തസ്‌ലിമ നസ്റീൻ പോസ്റ്റ് ചെയ്തു. 'മൊയീന്‍ അലിയെക്കുറിച്ചുള്ള തന്‍റെ ട്വീറ്റ് വെറും തമാശയായെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഞാന്‍ മുസ്ലിം സമൂഹത്തെ മതേതരമാക്കാന്‍ പരിശ്രമിക്കുന്നതിനാലും മുസ്ലിം മതമൗലിക വാദത്തെ എതിര്‍ക്കുന്നതിനാലും തന്നെ അധിക്ഷേപിക്കുകയാണ്. ഏറ്റവും വലിയ ദുരന്തം എന്നുപറയുന്നത് ഇടത് സഹയാത്രികരായ വനിതകള്‍ സ്ത്രീ വിരുദ്ധരായ ഇസ്ലാമിസ്റ്റുകളെ പിന്തുണക്കുന്നതാണ്' - തസ്ലിമ വിശദീകരണ ട്വീറ്റിൽ പറഞ്ഞു.
advertisement
ഉഗ്രൻ മറുപടിയുമായി ഇംഗ്ലണ്ട് സ്റ്റാർ പേസർ ജോഫ്ര ആർച്ചർ രംഗത്തെത്തി. 'നിങ്ങൾ പറഞ്ഞത് തമാശ ആയിരുന്നോ? ആർക്കും ചിരി വരുന്നില്ല. പറ്റുമെങ്കിൽ ആ ട്വീറ്റ് അങ്ങോട്ട് ഡിലീറ്റ് ചെയ്യണം' - ആർച്ചർ ട്വിറ്ററിലൂടെ തസ്‌ലിമയുടെ ട്വീറ്റിന് മറുപടി നൽകി.
ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി തന്റെ ജേഴ്‌സിയില്‍ നിന്ന് മദ്യ കമ്പനികളുടെ ലോഗോ മാറ്റണം ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇക്കാര്യം നിഷേധിച്ച് സി എസ് കെ അധികൃതർ രംഗത്തെത്തിയിരുന്നു. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മൊയീന്‍ അലിയുടെ ആവശ്യം ഉന്നയിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍.
ഏഴു കോടി രൂപയ്ക്കാണ് മൊയീന്‍ അലിയെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. 2018 ൽ ഐ പി എല്ലിൽ എത്തിയ മൊയീൻ അലി മൂന്ന് വർഷമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലായിരുന്നു. മൊയീൻ അലി കളിക്കുന്ന ഐ പി എല്ലിലെ രണ്ടാമത്തെ ഫ്രാഞ്ചൈസിയാണ് ചെന്നൈ.
News summary: Jofra Archer hits back at Taslima Nasreen after controversial tweet on Moeen Ali. Jofra Archer replied at Nasreen after the author justified her tweet on Ali.
