സുഹൃത്തുക്കളായ സോംദേവ് ദേവ് വര്‍മനും ക്രിസ്റ്റഫര്‍ കാര്‍ക്യൂസും ചേര്‍ന്നാണ് ജര്‍മനിയിലെ താമസസൗകര്യമൊരുക്കിയത്. ജനുവരി, ഫെബ്രുവരി മാസത്തിലെ താമസത്തിനായി അവര്‍ സഹായിക്കുകയും ചെയ്തു.
എല്ലാ ടെന്നീസ് താരങ്ങളും നേരിടുന്ന പ്രതിസന്ധികളിലൊന്നാണ് ആവശ്യമായ ഫണ്ടിന്റെ അഭാവം. ഈ സാഹചര്യത്തിലാണ് തന്റെ ജീവിതം തന്നെ മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യമാണെന്ന് പറഞ്ഞ് രാജ്യത്തെ നമ്പര്‍ വണ്‍ സിംഗിള്‍സ് താരം രംഗത്തെത്തുന്നത്.
എടിപി ടൂറില്‍ തുടരാനായി നഗല്‍ തന്റെ സമ്മാനത്തുകയും ഐഒസിഎല്ലില്‍ നിന്നുള്ള ശമ്പളവും മഹാ ടെന്നീസ് ഫൗണ്ടേഷനില്‍ നിന്ന് ലഭിച്ച പണവും നിക്ഷേപിച്ചിരുന്നു. പെയിനിലെ (Peine) ലെ താമസവും പരിശീലകനും ഫിസിയോയ്ക്ക് ഒപ്പമുള്ള ചെലവുകളുമാണ് ഇദ്ദേഹത്തെ വലയക്കുന്നത്.
advertisement
Also Read- ചൈനയ്ക്കെതിരെ കെ.പി രാഹുലിന്റെ ഗോള്‍ കണ്ട് ആവേശഭരിതനായ ആരാധകനോട് അടങ്ങിയിരിക്കാന്‍ സെക്യൂരിറ്റി
”വര്‍ഷത്തിന്റെ തുടക്കത്തില്‍ എനിക്കുണ്ടായിരുന്ന തുകയാണ് ഇപ്പോഴും ബാങ്ക് അക്കൗണ്ടിലുള്ളത്. 900 യൂറോയാണ് ഇപ്പോഴുള്ളത്. അതായത് ഏകദേശം 80000 രൂപ. എന്നെ ചിലര്‍ സഹായിച്ചിരുന്നു. മഹാ ടെന്നീസ് ഫൗണ്ടേഷനുമായി ചേര്‍ന്ന് പ്രശാന്ത് സുതര്‍ എന്നെ പിന്തുണച്ചു. ഐഒസിഎല്ലില്‍ നിന്ന് എനിക്ക് പ്രതിമാസ ശമ്പളം ലഭിക്കുന്നു. എന്നാല്‍ എനിക്കൊരു സ്‌പോണ്‍സറില്ല,” എന്ന് നഗല്‍ പിടിഐയോട് പറഞ്ഞു.
നഗലിന്റെ റാക്കറ്റും ഷൂസും സംബന്ധിച്ച ചെലവുകള്‍ വഹിക്കുന്നത് യോനെക്‌സാണ്. കൂടാതെ വസ്ത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് എഎസ്‌ഐസിഎസ് ആണ്.
ഈ വര്‍ഷം 24 ടൂര്‍ണ്ണമെന്റാണ് നഗല്‍ കളിച്ചത്. യുഎസ് ഓപ്പണില്‍ നിന്ന് 65 ലക്ഷം നേടാന്‍ അദ്ദേഹത്തിന് ആയി. എന്നാല്‍ യോഗ്യതാ റൗണ്ടിലെ ആദ്യ ഘട്ടത്തില്‍ തന്നെ അദ്ദേഹം പരാജയപ്പെട്ടു. എന്നിട്ടും പതിനെട്ട് ലക്ഷം നേടാന്‍ അദ്ദേഹത്തിനായി.
” ഞാന്‍ സമ്പാദിക്കുന്നതെല്ലാം നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പരിശീലകനൊപ്പം യാത്ര ചെയ്യുമ്പോള്‍ എനിക്ക് ഒരു വര്‍ഷം ചെലവാകുന്നത് 80 ലക്ഷം മുതല്‍ 1 കോടി രൂപവരെയാണ്. ഫിസിയോ ഇല്ലാതെ ഒരു കോച്ചുമായി യാത്ര ചെയ്യുമ്പോള്‍ ആണ് ഈ തുക ചെലവാകുന്നത്. ഞാന്‍ സമ്പാദിച്ചതെല്ലാം ഇതിനോടകം കളിക്കായി നിക്ഷേപിച്ചിട്ടുണ്ട്,” എന്ന് നഗല്‍ കൂട്ടിച്ചേര്‍ത്തു.
” കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരമെന്ന പദവിയിലിരുന്നിട്ടും പിന്തുണ കുറവാണെന്നാണ് തോന്നുന്നത്. ഗ്രാന്‍ഡ് സ്ലാമുകളില്‍ യോഗ്യത നേടിയ ഒരേയൊരു കളിക്കാരനാണ് ഞാന്‍. ടോക്യോ ഒളിമ്പിംക്‌സില്‍ ടെന്നീസില്‍ വിജയം നേടാനും എനിക്കായി, എന്നിട്ടും എന്റെ പേര് TOPS പട്ടികയില്‍ സര്‍ക്കാര്‍ ചേര്‍ത്തിട്ടില്ല,” എന്നും നഗല്‍ പറഞ്ഞു.
Also Read- ഏഷ്യൻ ഗെയിംസിൽ മികച്ച തുടക്കം കുറിച്ച് ഇന്ത്യ; പുരുഷൻമാരുടെ തുഴച്ചിൽ ടീം ഫൈനലിൽ
പരിക്ക് പറ്റിയ ശേഷമാണ് തന്റെ പിന്തുണ കുറഞ്ഞതെന്നും നഗല്‍ പറഞ്ഞു. അതിന് ശേഷം തന്നെ ആരും സഹായിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരിച്ചുവരാനാകില്ലെന്നാണ് പലരും കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കായികതാരങ്ങള്‍ക്ക് പിന്തുണ വളരെ കുറവാണ് ലഭിക്കുന്നത്. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും നഗല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് ഇടുപ്പെല്ലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് നഗല്‍ വിധേയനായത്. കൂടാതെ അദ്ദേഹത്തിന് നിരവധി തവണ കോവിഡ് രോഗം ബാധിക്കുകയും ചെയ്തിരുന്നു.
”ശസ്ത്രക്രിയയ്ക്ക് ശേഷം ഏകദേശം ആറ് മാസത്തോളമെടുത്താണ് ഞാന്‍ പൂര്‍വ്വസ്ഥിതിയിലെത്തിയത്. കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ വീണ്ടുമൊരു ആറ് മാസമെടുത്തു. എല്ലാം ശരിയായി വരാന്‍ ഏകദേശം ഒന്നരവര്‍ഷമെടുത്തു,” എന്ന് നഗല്‍ പറഞ്ഞു.
” എന്റെ കൈയ്യില്‍ സമ്പാദ്യമൊന്നുമില്ല. തകര്‍ന്ന നിലയിലാണ് ഞാനിപ്പോള്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ഒന്നും സമ്പാദിച്ചിട്ടില്ല,” എന്ന് നഗല്‍ പറഞ്ഞു.
പണം ശരിയാക്കി പരിശീലനത്തിനായി തിരികെ ജര്‍മനിയിലെത്തണമെന്നാണ് നഗലിന്റെ പരിശീലകന്‍ അദ്ദേഹത്തോട് പറഞ്ഞത്. ഫിസോയായ മിലിയോസും ഇതേ അഭിപ്രായമാണ് അറിയിച്ചത്.” ഇവര്‍ രണ്ടുപേരിലൊരാളോടൊപ്പമാണ് ഞാന്‍ എപ്പോഴും യാത്ര ചെയ്യുക. എനിക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ തന്നെ താമസിക്കണമെന്നൊന്നും പറയുന്നില്ല. അടിസ്ഥാന ആവശ്യങ്ങള്‍ മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്,” എന്ന് നഗല്‍ കൂട്ടിച്ചേര്‍ത്തു.
” നമുക്ക് ഫണ്ടിംഗ് വളരെ കുറവാണ്. അതിനായി കൃത്യമായ സംവിധാനവും നമുക്കില്ല. അങ്ങനെയൊരു സംവിധാനമുണ്ടായിരുന്നെങ്കില്‍ നമുക്ക് ഫണ്ടിംഗ് ഉണ്ടാകുമായിരുന്നു. നോക്കു ചൈനയ്ക്ക് സമ്പത്തുണ്ട്. ചൈനയേ പോലെത്തന്നെ കഴിവുള്ളവരാണ് നമ്മള്‍. പിന്നെന്തുകൊണ്ടാണ് നമുക്ക് ഒളിമ്പിംക്‌സില്‍ അഞ്ചോ ആറോ മെഡലുകള്‍ മാത്രം നേടാന്‍ കഴിഞ്ഞത്? ചൈന ആ സ്ഥാനത്ത് 38 മെഡലുകളാണ് നേടിയത്,” എന്നും നഗല്‍ ചൂണ്ടിക്കാട്ടി.