Asian Games | ചൈനയ്ക്കെതിരെ കെ.പി രാഹുലിന്റെ ഗോള്‍ കണ്ട് ആവേശഭരിതനായ ആരാധകനോട് അടങ്ങിയിരിക്കാന്‍ സെക്യൂരിറ്റി

Last Updated:

അതേസമയം ആദ്യമത്സരത്തില്‍ ചൈനയ്‌ക്കെതിരെ അട്ടിമറി വിജയം നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല

ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ മത്സരത്തിനിടെ ചൈനയ്‌ക്കെതിരെയുള്ള ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കണ്ട് ആവേശഭരിതനായി സീറ്റില്‍ നിന്ന് എഴുന്നേറ്റ ആരാധകനോട് ഇരിക്കാന്‍ ആവശ്യപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരന്‍. സെപ്റ്റംബര്‍ 19ന് നടന്ന മത്സരത്തിനിടെയാണ് സംഭവം. സന്തോഷസൂചകമായി ആരാധകന്‍ എഴുന്നേറ്റ് നിന്ന് ഇന്ത്യന്‍ പതാക പാറിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരാധകന്‍ ഇരിക്കാന്‍ തയ്യാറായില്ല. എഴുന്നേറ്റ് നിന്ന് അദ്ദേഹം തന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. ഹാങ്ഷൂവിലെ ഹുവാന്‍ലോംഗ് സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യന്‍ ടീമാണ് ചൈനയെ നേരിട്ടത്. ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ആതിഥേയര്‍ക്കെതിരെ അട്ടിമറി വിജയം നേടാന്‍ ഇവര്‍ക്കായില്ല. ഇന്ത്യയ്ക്കായി കെ.പി രാഹുല്‍ ആദ്യ മിനിറ്റില്‍ ഒരു ഗോള്‍ നേട്ടം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീമിനായി സമനില ഗോള്‍ നേടിയതോടെ സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകര്‍ ആവേശത്തിലായി.
advertisement
ഈ സമയത്താണ് ആവേശഭരിതനായ ഇന്ത്യന്‍ ടീം ആരാധകന്‍ ഇന്ത്യന്‍ പതാകയുയര്‍ത്തി തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ഇദ്ദേഹത്തോട് സീറ്റിലിരിക്കാന്‍ സെക്യൂരിറ്റി സ്റ്റാഫ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മുന്നറിയിപ്പ് വകവെയ്ക്കാതെ അദ്ദേഹം തന്റെ സന്തോഷം പ്രകടമാക്കിക്കൊണ്ടിരുന്നു.
advertisement
അതേസമയം ആദ്യമത്സരത്തില്‍ ചൈനയ്‌ക്കെതിരെ അട്ടിമറി വിജയം നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നീ ടീമുകളെ പരാജയപ്പെടുത്തി വേണം ഇന്ത്യന്‍ ടീമിന് രണ്ടാം റൗണ്ടില്‍ പ്രവേശിക്കാന്‍. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മ്യാന്‍മാര്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മ്യാന്‍മാറിന്റെ വിജയം. അതേസമയം ആദ്യ തോല്‍വി ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് നടന്ന കിംഗ്‌സ് കപ്പില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഈ വര്‍ഷം ആദ്യം നടന്ന സാഫ് ചാമ്പ്യന്‍ഷിപ്പിലും ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും ഇന്ത്യ വിജയം നേടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Asian Games | ചൈനയ്ക്കെതിരെ കെ.പി രാഹുലിന്റെ ഗോള്‍ കണ്ട് ആവേശഭരിതനായ ആരാധകനോട് അടങ്ങിയിരിക്കാന്‍ സെക്യൂരിറ്റി
Next Article
advertisement
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement