ഈ സാഹചര്യത്തില്‍ ലോകക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന താരങ്ങളുടെ പേരുകളും ചര്‍ച്ച ആയിരിക്കുകയാണ്. നിലവില്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും സമ്പന്നനായ താരങ്ങളുടെ പട്ടികയെടുത്താല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മുന്‍പന്തിയില്‍ തന്നെയുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്ലി ഇപ്പോള്‍. ദേശീയ ക്രിക്കറ്റിലെത്തിയ നാള്‍ മുതല്‍ ആരാധകരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് കോഹ്ലി. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്ലിക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നാണ് വിരാട് കോഹ്ലിക്കുള്ള വിശേഷണം.
advertisement
2020 ല്‍ ഫോബ്‌സ് മാസിക പുറത്തു വിട്ട ലോകത്തെ 100 സമ്ബന്ന കായിക താരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന ഏക ഇന്ത്യക്കാരന്‍ കൂടിയായിരുന്നു കോഹ്ലി. വര്‍ഷത്തില്‍ 196 കോടി നേടിക്കൊണ്ട് 66ആം സ്ഥാനത്തായിരുന്നു കോഹ്ലി. ഇന്ത്യന്‍ നായകന്‍ കോഹ്ലി ബി സി സി ഐയുമായുള്ള A+ ഗ്രേഡ് കരാറില്‍ നിന്നു മാത്രം ഒരു വര്‍ഷം ഏഴ് കോടി രൂപയാണ് കോഹ്ലി സാമ്പാദിക്കുന്നത്. അതോടൊപ്പം ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി പ്രതിവര്‍ഷം 17 കോടി രൂപയുടെ കരാറും കോഹ്ലിക്കുണ്ട്.
എന്നാല്‍ ലോകത്ത് ഏറ്റവും അധികം വാര്‍ഷിക പ്രതിഫലം നേടുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ഒന്നാം കോഹ്ലിയേക്കാള്‍ മുന്നിലാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ട്. ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് ക്യാപ്റ്റന്മാരില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടാണ്. 8.9 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്, റൂട്ടിന് നല്‍കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്.
ക്യാപ്റ്റന്‍മാരും വാര്‍ഷിക പ്രതിഫലവും
ജോ റൂട്ട് - 8.9 കോടി രൂപ
വിരാട് കോഹ്ലി - 7 കോടി രൂപ
ആരോണ്‍ ഫിഞ്ച് & ടിം പെയിന്‍ - 4.87 കോടി
ഡീന്‍ എല്‍ഗര്‍ - 3.2 കോടി രൂപ
ടെംബ ബാവുമ - 2.5 കോടി രൂപ
കെയിന്‍ വില്ല്യംസണ്‍ - 1.77 കോടി രൂപ
ഓയിന്‍ മോര്‍ഗന്‍ - 1.75 കോടി രൂപ
കീറണ്‍ പൊള്ളാര്‍ഡ് - 1.73 കോടി രൂപ
ബ്രാത്ത്വൈറ്റ് - 1.39 കോടി രൂപ
ബാബര്‍ അസം - 62.4 ലക്ഷം രൂപ
ദിമുത് കരുണരത്‌നെ - 51 ലക്ഷം രൂപ
കുശാല്‍ പെരേര - 25 ലക്ഷം രൂപ
