TRENDING:

കൊഹ്ലിയും ബുംറയും നേർക്കുനേർ ; വൈറലായി രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള നെറ്റ്സിലെ പരിശീലന വീഡിയോ

Last Updated:

ഡിസംബർ 6 മുതൽ 10 വരെ അഡെലൈഡിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ ചരിത്ര വിജയത്തിന് ശേഷം രണ്ടാം ടെസ്റ്റിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഡിസംബർ 6 മുതൽ 10 വരെ അഡെലൈഡിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുക. രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവണുമായി ക്യാൻബറയിൽ നടന്ന സന്നാഹ മത്സരത്തിൽ രോഹിത്തും സംഘവും ആറുവിക്കറ്റിന് വിജയിച്ചിരുന്നു.
ബുംറയും കോഹ്ലിയും നെറ്റ്സിൽ പരിശീലനത്തിൽ
ബുംറയും കോഹ്ലിയും നെറ്റ്സിൽ പരിശീലനത്തിൽ
advertisement

അതേസമയം രണ്ടാം ടെസ്റ്റിന് മുന്നോടിയായി നെറ്റിസിൽ പരിശീലനത്തിൽ ഏർപ്പെടുന്ന ജസ്പ്രിത് ബുംറയുടെയും വിരാട് കോഹ്ലിയുടെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്. ബുംറയുടെ തീയുണ്ട കണക്കുള്ള പന്തുകളെ അനായാസം ഡിഫൻഡ് ചെയ്യുന്ന കോഹ്ലിയെയാണ് വീഡിയോയിൽ കാണുന്നത്. ഏറ്റവും മികച്ചത് ഏറ്റവും മികച്ചതിനെ നേരിടുന്നു എന്ന ക്യാപ്ഷനോടെയാണ് സോഷ്യഷൽ മീഡിയ ഫ്ലാറ്റ്ഫോമായ എക്സിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 295 റൺസിനായിരുന്നു ഇന്ത്യ ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. രോഹിത് ശർമയുടെ അഭാവത്തിൽ ബുംറയായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചത്. മത്സരത്തിൽ കോഹ്ലി തൻറെ മുപ്പതാം ടെസ്റ്റ് സെഞ്ചുറിയും കുറിച്ചു. വിരാട് കോഹ്ലി തന്റെ ഫോമിലേക്ക് തിരിച്ചെത്തിയത് രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഓസ്ട്രേലിയയൻ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവണുമായുള്ള മത്സരത്തിലെ ജയവും ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതാണ്.  ശുഭ്മാൻ ഗിൽ മത്സരത്തിൽ അർദ്ധശതകം നേടിയിരുന്നു. ഗിൽ പിന്നീട് പരിക്കിനെതുടർന്ന് റിട്ടയേർഡ് ഹർട്ട് ആയതിൽ ടീം ആശങ്കയിലാണ്. എന്നാൽ രോഹിത്ശർമ നാലാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയ പരീക്ഷണം പരാജയപ്പെടുന്നതാണ് കണ്ടത്. കഴിഞ്ഞ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഹർഷിത് റാണയുടെ ബൌളിംഗ് പ്രകടനവും ഇന്ത്യൻ ടീമിന് കരുത്ത് പകരുന്നതാണ്. ആദ്യ ടെസ്റ്റിൽ തന്നെ നാല് വിക്കറ്റുകളാണ് റാണ നേടിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
കൊഹ്ലിയും ബുംറയും നേർക്കുനേർ ; വൈറലായി രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള നെറ്റ്സിലെ പരിശീലന വീഡിയോ
Open in App
Home
Video
Impact Shorts
Web Stories