ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിന്‍ഡീസ് 44 ഓവറില്‍ 280 ന് എട്ട് എന്ന നിലയിലാണ്. അതേസമയം മത്സരത്തില്‍ വിന്‍ഡീസ് ഇന്നിങ്ങ്‌സിന്റെ നെടുംതൂണായ ഹെറ്റ്‌മെറിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.
'കയ്യാങ്കളിയിലും പിന്നിലല്ല'; പിടിച്ച് നിര്‍ത്തിയ ക്രെസ്പിയെ മലര്‍ത്തിയടിച്ച് സ്റ്റൊയാനോവിച്ച്
advertisement
രവീന്ദ്ര ജഡേജയുടെ പന്തില്‍ ആദ്യ മത്സരം കളിക്കുന്ന ഋഷഭ് പന്തിന് ക്യാച്ച് നല്‍കിയായിരുന്നു ഹെറ്റ്‌മെര്‍ പുറത്തായത്. വിക്കറ്റ് നേട്ടം നൃത്ത ചുവടുമായായിരുന്നു ജഡേജയ്‌ക്കൊപ്പം കോഹ്‌ലി ആഘോഷിച്ചത്. ഇന്ത്യക്കായി ചാഹല്‍ മൂന്നും ജഡേജയും ഷമിയും രണ്ട് വീതം വിക്കറ്റുകളുമാണ് വീഴ്ത്തിയത്. യുവതാരം ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റും നേടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 21, 2018 5:01 PM IST