'കയ്യാങ്കളിയിലും പിന്നിലല്ല'; പിടിച്ച് നിര്‍ത്തിയ ക്രെസ്പിയെ മലര്‍ത്തിയടിച്ച് സ്റ്റൊയാനോവിച്ച്
Last Updated:
കൊച്ചി: ഇന്നലെ നടന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ്- ഡല്‍ഹി ഡൈനാമോസ് മത്സരം ആദ്യ നിമിഷം മുതല്‍ വീറും വാശിയും നിറഞ്ഞതായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ച് കളിച്ചപ്പോള്‍ വിജയസാധ്യതകള്‍ മാറി മറയുകയും ചെയ്തു.
മത്സരത്തിന്റെ 48 ാം മിനിട്ടില്‍ മലയാളി താരം സികെ വിനീതാണ് ബ്ലാസ്റ്റേഴ്‌സിനായി മത്സരത്തിലെ ആദ്യഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ ബോക്‌സിനുള്ളില്‍ വെച്ച് വിനീതിന്റെ ഇടംങ്കാലന്‍ ഷോട്ട് ഡല്‍ഹി ഗോളിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നാലെ മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് കളംപിടിക്കാന്‍ ശ്രമിച്ചെങ്കിലും അവസാന നിമിഷം ഡല്‍ഹി ശക്തമായി തിരിച്ച് വന്ന ഗോള്‍ മടക്കുകയും സമനില നേടുകയും ചെയ്തു.
മത്സരത്തിന്റെ 56 ാം മിനിട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സെര്‍ബിയന്‍ താരം സ്റ്റൊയാനോവിച്ച് ഡല്‍ഹിയുടെ ക്രെസ്പിയുമായി കയ്യാങ്കളിയില്‍ ഏര്‍പ്പെടുന്നത്. ഡല്‍ഹിയുടെ ബോക്‌സിനുള്ളിലായിരുന്നു സംഭവം. സഹതാരത്തിന്റെ പാസ് പിടിച്ചെടുക്കാന്‍ ശ്രമിച്ച സ്റ്റൊയാനോവിച്ചിനെ ക്രെസ്പി പിടിച്ച നിര്‍ത്തുകയായിരുന്നു.
advertisement
ഡല്‍ഹി താരത്തിന്റെ ഫൗളിനെതിരെ രൂക്ഷമായി പ്രതികരിച്ച സ്റ്റൊയാനോവിച്ച് താരത്തിന്റെ വലിച്ച് താഴെയിടുകയും ചെയ്തു. സഹതാരങ്ങളും റഫറിയുമെത്തിയാണ് താരങ്ങളെ ശാന്തരാക്കിയത്.
Tempers flare, as Stojanovic and Crespi get into a confrontation after a tussle for the ball.
Watch it LIVE on @hotstartweets: https://t.co/XVLVsZ2Kxc
JioTV users can watch it LIVE on the app.
#ISLMoments #LetsFootball #KERDEL #FanBannaPadega pic.twitter.com/10z6B8RulO
— Indian Super League (@IndSuperLeague) October 20, 2018
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 21, 2018 4:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കയ്യാങ്കളിയിലും പിന്നിലല്ല'; പിടിച്ച് നിര്‍ത്തിയ ക്രെസ്പിയെ മലര്‍ത്തിയടിച്ച് സ്റ്റൊയാനോവിച്ച്