ഒന്നാം ഇന്നിംഗ്സിൽ 37 റൺസിന്റെ ലീഡ് നേടിയ വിദർഭയ്ക്കിപ്പോൾ 280 റൺസിന്റെ ലീഡുണ്ട്. 24 റൺസെടുത്ത യഷ് റാത്തോഡിന്റെ വിക്കറ്റാണ് ഒടുവിൽ നഷ്ടമായത്. നേരത്തെ ഓപ്പണര്‍മാരായ പാര്‍ത്ഥ് രെഖാതെ (1), ധ്രുവ് ഷോറെ (5), ഡാനിഷ് മലേവാര്‍ (73) എന്നിവരുടെ വിക്കറ്റുകൾ വിദർഭയ്ക്ക് നഷ്ടമായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ഏഴ് റൺസ് എടുക്കുന്നതിനിടയാണ് വിദര്‍ഭയ്ക്ക് പാര്‍ത്ഥ് രെഖാതെ, ധ്രുവ് ഷോറെ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായത്. പിന്നീട് കരുൺ നായർ - മലേവാര്‍ സഖ്യം കളി വിദർഭയുടെ വരുതുയിലാക്കി.182 റണ്‍സാണ് ഈ സഖ്യം കൂട്ടിചേര്‍ത്തത്.ടീ ബ്രക്കിന് മുൻപ് മലേവാറിനെ പുറത്താക്കി അക്ഷയ് ചന്ദ്രൻ കേരളത്തിന് പ്രതീക്ഷ നൽകി. എം ഡി നിധീഷ്, ജലജ് സക്‌സേന, ആദിത്യ സർവാതെ എന്നിവരാണ് കേരളത്തിന് വേണ്ടി മറ്റ് മൂന്ന് വിക്കറ്റുകൾ നേടിയത്. 31 റണ്‍സെടുത്ത് നില്‍ക്കെ കരുണിനെ പുറത്താക്കൻ ലഭിച്ച അവസരം സ്ലിപ്പില്‍ അക്ഷയ് ചന്ദ്രന്‍ വിട്ടുകളഞ്ഞിരുന്നു.
advertisement
നേരത്തെ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 379നെതിരെ സച്ചിന്‍ ബേബി (98), ആദിത്യ സര്‍വാതെ (79) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ കേരളം 342ന് നേടി പുറത്തായിരുന്നു. മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും ഒന്നാം ഇന്നിംഗ്സിലെ ലീഡിന്റെ കരുത്തിൽ വിദർഭ ചാമ്പ്യൻമാരാകും. രഞ്ജി ട്രോഫി കന്നി കിരീടമെന്ന സ്വപ്നത്തിലേക്കെത്തണമെങ്കിൽ കേരളത്തിന് മുന്നിൽ ജയമല്ലാതെ മറ്റ് വഴികൾ ഇനിയില്ല.