ലാ ഡിഫൻസ് അരീനയിലെ ഒളിമ്പിക് പൂളിൽ 2:19:61 മിനിറ്റു കൊണ്ട് നീന്തിയെത്തിയതോടെ അൽ-അയ്ദ് തന്റെ നേരത്തെയുണ്ടായിരുന്ന റെക്കോർഡ് മറികടക്കുകയായിരുന്നു. ഇത് സൗദി അറേബ്യയിലെ എലൈറ്റ് അത്‌ലറ്റ് ഡെവലപ്‌മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായതിന് ശേഷമുള്ള തൻ്റെ നാലാമത്തെ മേജർ ചാമ്പ്യൻഷിപ്പിൽ കുറിച്ച 2:21:04 മിനിറ്റായിരുന്നു മഷേൽ അൽ അയ്ദിൻ്റെ മികച്ച സമയം.
അൽ അയ്ദിന്റെ പ്രകടനത്തെ അഭിനന്ദിച്ച് സൗദി ഭരണകൂടത്തിലെ പ്രമുഖർ രംഗത്തെത്തി. “തടസ്സങ്ങൾ തകർക്കുന്ന ഈ യുവതിയെ പിന്തുണയ്ക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. തന്റെ രാജ്യത്ത് നിന്നുള്ള മത്സരാർത്ഥിയെ കാണാനും പിന്തുണയ്ക്കാനും ഒളിമ്പിക് പൂളിലുണ്ടായിരുന്ന യുഎസിലെ സൗദി അറേബ്യയുടെ അംബാസഡർ റീമ ബിൻത് ബന്ദർ എക്സിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. മഷേലിൻ്റെ പങ്കാളിത്തം ഭാവിയിലെ വനിതാ കളിക്കാരെ പ്രചോദിപ്പിക്കുമെന്നായിരുന്നു സൗദി നീന്തൽ ഫെഡറേഷൻ പ്രസിഡൻ്റ് അഹമ്മദ് അൽഖദമാനി പറഞ്ഞത്. മഷേൽ അൽ അയ്ദിന് ഒരു മികച്ച ഭാവിയുണ്ട്, എല്ലാ ആശംസകളും എന്നായിരുന്നു കായിക മന്ത്രിയും സൗദി ഒളിമ്പിക് കമ്മിറ്റി ചെയർമാനും പാരീസിലെ രാജ്യത്തിൻ്റെ പ്രതിനിധി സംഘത്തിൻ്റെ തലവനുമായ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരൻ എക്‌സിൽ കുറിച്ചത്.