TRENDING:

'മലിംഗ യൂ ടൂ..'; 'സുഹൃത്ത് മുറിയിലുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം കിടക്കയിലേക്ക് തള്ളിയിട്ടു'; മലിംഗയ്‌ക്കെതിരെയും മീ ടൂ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

അയാള്‍ എന്റെ അരയില്‍ കയറിപ്പിടിച്ചു; മീ ടൂവിൽ കുടുങ്ങി രണതുംഗെ

ഐപിഎല്ലിനിടെ താരത്തില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നെന്ന യുവതിയുടെ കുറിപ്പാണ്. ചിന്മയി ഷെയര്‍ ചെയ്തിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ താരമായ ലസിത് മലിംഗ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കുറിപ്പില്‍ പറയുന്നത്. 'ക്രിക്കറ്റ് താരം ലസിത് മലിംഗ' എന്ന തലക്കെട്ടോടെയാണ് ചിന്‍മയിയുടെ ട്വീറ്റ്.

'പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഹൃത്തിനൊപ്പം മുംബൈയിലെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോഴാണ് സംഭവം. ഐപിഎല്‍ സീസണിനിടെ പ്രശസ്തനായ ശ്രീലങ്കന്‍ ക്രിക്കറ്റര്‍ ലസിത് മലിംഗ സുഹൃത്ത് തന്റെ മുറിയില്‍ ഉണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പക്ഷേ മുറിയിലെത്തിയപ്പോള്‍ സുഹൃത്ത് അവിടെ ഉണ്ടായിരുന്നില്ല. പെട്ടെന്ന് അയാള്‍ തന്നെ കിടക്കയിലേക്ക് തള്ളിയിട്ട് മുഖത്തേക്ക് കയറാന്‍ തുടങ്ങി.'

advertisement

ഷായെ വീഴ്ത്താനുള്ള പദ്ധതികള്‍ ഒരുക്കി കഴിഞ്ഞു; രണ്ടാം ടെസ്റ്റിനുമുമ്പ് മുന്നറിയിപ്പുമായി റോസ്റ്റണ്‍ ചേസ്

'അയാള്‍ക്കൊത്ത ഉയരവും ഭാരവും ഇല്ലാത്തതുകൊണ്ട് അയാളെ പ്രതിരോധിക്കാനായില്ല. താന്‍ കണ്ണും വായും മുറുക്കെ അടച്ചു കിടന്നു. എന്നിട്ടും അയാള്‍ മുഖത്ത് എന്തൊക്കെയോ ചെയ്തു. ഇതിനിടെ അയാള്‍ക്ക് മദ്യവുമായി എത്തിയ ഒരു ഹോട്ടല്‍ ജീവനക്കാരന്‍ വാതിലില്‍ മുട്ടി. അയാള്‍ വാതില്‍ തുറക്കാന്‍ പോയ തക്കത്തിന് താന്‍ എഴുന്നേറ്റ് വാഷ് റൂമിലേക്കോടി മുഖം കഴുകി. ഹോട്ടല്‍ ജീവനക്കാരന്‍ പോകുമ്പോഴേക്കും ഞനും പുറത്തേക്ക് ഓടി. അയാള്‍ തന്നെ അപമാനിച്ചു. എനിക്കറിയാം ഞാന്‍ മനപൂര്‍വ്വം അയാളുടെ മുറിയിലേക്ക് പോയതാണെന്ന് ചിലര്‍ പറയും. അയാള്‍ പ്രശസ്തനാണ് അത് മുതെടുക്കാനുള്ള ശ്രമമാണന്നും പറയും' കുറിപ്പില്‍ പറയുന്നു.

advertisement

ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ രണതുംഗെ മോശമായി പെരുമാറിയെന്നയാരുന്നു വിമാന ജീവനക്കാരയിടെ ആരോപണം. ഹോട്ടലില്‍ വച്ച് രണതുംഗ തന്റെ അരക്കെട്ടില്‍ കടന്നു പിടിച്ചെന്നും പേടിച്ചോടിയ താന്‍ ഹോട്ടല്‍ ജീവനക്കാരുടെ സഹായം തേടിയെങ്കിലും ആരും അതിന് തയാറായില്ലെന്നും യുവതി ആരോപിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'മലിംഗ യൂ ടൂ..'; 'സുഹൃത്ത് മുറിയിലുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം കിടക്കയിലേക്ക് തള്ളിയിട്ടു'; മലിംഗയ്‌ക്കെതിരെയും മീ ടൂ