അയാള്‍ എന്റെ അരയില്‍ കയറിപ്പിടിച്ചു; മീ ടൂവിൽ കുടുങ്ങി രണതുംഗെ
Last Updated:
മുംബൈ: മീ ടൂവിവാദത്തില്‍ കുടുങ്ങി ശ്രീലങ്കയിലെ മുന്‍ ക്രിക്കറ്റ് താരമായ രണതുംഗെയും. ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയ്ക്കെതിരെയാണ് ലൈംഗിക ആരോപണമുയര്‍ന്നിക്കുന്നത്. മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ച് രണതുംഗ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിമാന ജീവനക്കാരിയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് യുവതിയുടെ ആരോപണം.
ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് രണതുംഗെ മോശമായി പെരുമാറിയത്. ഹോട്ടലില്‍ വച്ച് രണതുംഗ തന്റെ അരക്കെട്ടില്‍ കടന്നു പിടിച്ചെന്നും യുവതി ആരോപിക്കുന്നു. പേടിച്ചോടിയ താന്‍ ഹോട്ടല്‍ ജീവനക്കാരുടെ സഹായം തേടിയെങ്കിലും ആരും അതിന് തയാറായില്ലെന്നും യുവതി ആരോപിക്കുന്നു.
ക്രിക്കറ്റ് ആരാധികയായ സുഹൃത്തിനൊപ്പം മുംബൈയിലെ ജുഹു സെന്ററിന്റെ എലവേറ്ററില്‍വച്ചാണ് ഇന്ത്യയുടെയും ശ്രീലങ്കയുടെയും ക്രിക്കറ്റ് താരങ്ങളെ കണ്ടത്. ഇതോടെ താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങണമെന്ന് സുഹൃത്ത് പറഞ്ഞു. ഞനും അവള്‍ക്കൊപ്പം പോകാന്‍ തീരുമാനിച്ചു.
അവിടെയെത്തിയ ഞങ്ങള്‍ക്ക് എന്തോ കുടിക്കാന്‍ തന്നു. ഞാന്‍ വേണ്ടെന്നു പറഞ്ഞു. മുറിയില്‍ അപ്പോള്‍ ഏഴു പേരുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരും. വാതില്‍ അടച്ചനിലയിലായിരുന്നു. എത്രയും വേഗം രക്ഷപെടണമെന്ന് ഞാന്‍ സുഹൃത്തിനോട് പറഞ്ഞു.
advertisement
എന്നാല്‍ താന്‍ ആരാധിക്കുന്ന ക്രിക്കറ്റ് താരങ്ങളെ കണ്ട ആവേശത്തിലായിരുന്നു അവള്‍. അവള്‍ ഹോട്ടലിലെ നീന്തല്‍ക്കുളത്തിനു സമീപത്തേക്കു പോയി. ഇതിനിടെ സമീപത്തുണ്ടായിരുന്ന രണതുംഗ എന്നെ കയറിപ്പിടിച്ചു. അരയില്‍ കൈ ചുറ്റിയ അയാള്‍ എന്റെ നെഞ്ചിനരികിലൂടെ വിരലോടിച്ചു. ഞാന്‍ ശബ്ദമുയര്‍ത്തി. അയാളുടെ കാലില്‍ ചവുട്ടി. തുടര്‍ന്ന് റിസപ്ഷനിലേക്ക് ഓടി. എന്നാല്‍ അവര്‍ സഹായിക്കാന്‍ തയാറായില്ലെന്നും യുവതി പോസ്റ്റില്‍ ആരോപിക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2018 6:08 PM IST


