'കഴിഞ്ഞ എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വേൾഡ് കപ്പ് ഫൈനൽ മത്സരത്തിനായി ഇറങ്ങുകയാണ്. ഉച്ചതിരിഞ്ഞ മൂന്നു മണിക്കാണ് ഇന്ത്യൻ ടീമും ദക്ഷിണാഫ്രിക്ക ടീമും തമ്മിൽ ഏറ്റുമുട്ടുന്നത്. ഏതൊരു ക്രിക്കറ്റ് ആരാധകനെയും പോലെ ഞാനും വളരെയധികം എക്സൈറ്റഡാണ്.
സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ തകർത്തുകൊണ്ടാണ് ഇന്ത്യൻ ടീം ഫൈനലിൽ എത്തിയത്. അതെ ഊർജ്ജം ഇന്നത്തെ മത്സരത്തിലും ഇന്ത്യൻ ടീമിന് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. എല്ലാവരും ഇന്ത്യൻ ടീമിനെ പിന്തുണക്കുക, പ്രാർത്ഥിക്കുക. ടീമിന് എല്ലാവിധ ആശംസയും നേരുന്നു.
advertisement
രണ്ട് ദിവസം മുമ്പ് നമ്മൾ കണ്ടതാണ് സെമി ഫൈനലിൽ ഇന്ത്യ എത്ര നന്നായിട്ട് കളിച്ചാണ് ജയിച്ചതെന്ന്. അതുകൊണ്ട് തന്നെ വളരെയധികം വിശ്വാസവും പ്രതീക്ഷയുമുണ്ട്. ഇന്നത്തെ ഫൈനലിലും ഇന്ത്യൻ ടീം ജയിക്കുമെന്നുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചൊരു സ്ക്വാഡാണ് വേൾഡ് കപ്പിനുവേണ്ടി ലഭിച്ചിരിക്കുന്നത്. ഓരോ പ്ലേയേഴ്സിനെയും എടുത്തു നോക്കിയാൽ, അവർ ഒന്നിനൊന്നിനു മെച്ചമായിട്ടാണ് കളിക്കുന്നത്. ഇന്നത്തെ മാച്ചും വളരെ നന്നായിട്ട് അവർക്ക് മുന്നേറാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.'- മിന്നു മണി പറഞ്ഞു.
എന്നാൽ, വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം മിന്നുമണിക്ക് നിരാശയായിരുന്നു. മലയാളികളും ആഗ്രഹിച്ചതായിരുന്നു മിന്നുവിന് ടീമിൽ ഇടം നേടാൻ കഴിയുമെന്നത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ മിന്നുമണിക്ക് ഇടം ലഭിച്ചില്ല. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. നീതു ഡേവിഡിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യ എ ട്വന്റി20ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു മിന്നുമണി.
