TRENDING:

T20 World Cup 2024 Final: 'ഇന്ത്യ ലോകകപ്പ് സ്വന്തമാക്കും; വിരാട് കോഹ്ലി സെഞ്ചുറി നേടും'; ഞെട്ടിക്കുന്ന പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരം

Last Updated:

ഇത്തവണ ലോകകപ്പിൽ കോഹ്ലി സെഞ്ചുറി നേടുമെന്നാണ് പനേസറിന്റെ പ്രവചനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടി20 ലോകകപ്പിലെ കലാശപ്പോരിനു മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ആരാകും ഇത്തവണ മോഹകപ്പ് നേടും എന്ന കാത്തിരിപ്പിലാണ് ആരാധകർ. ബാർബഡോസിൽ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് എട്ട് മണിക്കാണ് കലാശപ്പോരാട്ടത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടുന്നത്. ഇരു ടീമികളും ഇതുവരെ ഒരു മത്സരത്തിൽ പോലും പരാജയം ഏറ്റുവാങ്ങാതെയാണ് ഫൈനലിലെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഫൈനലിന് മുൻപ് ഞെട്ടിക്കുന്ന പ്രവചനമാണ് മുൻ ഇംഗ്ലണ്ട് സ്പിന്നറായ മോണ്ടി പനേസർ. അദ്ദേഹത്തിന്റെ പ്രവചനം എന്താണെന്ന് നോക്കാം.
advertisement

ഇത്തവണ ലോകകപ്പിൽ കോഹ്ലി സെഞ്ചുറി നേടുമെന്നാണ് പനേസറിന്റെ പ്രവചനം. അതേസമയം ഇന്ത്യ ടി20 ലോകകപ്പിന്റെ ഫൈനലിൽ ജേതാവാകുമെന്നും മോണ്ടി പനേസർ പറഞ്ഞു. വാർത്താ ഏജൻസിയായ എ എൻ ഐയോട് മോണ്ടി പനേസർ പറഞ്ഞു.

Also read-T20 World Cup 2024: കിരീട ജേതാവിന് ലഭിക്കുന്ന സമ്മാന തുകയെത്ര? റണ്ണറപ്പിന് എത്ര കിട്ടും? സമ്മാനത്തുക ഞെട്ടിക്കും!

ഫൈനലിൽ ഇന്ത്യയാണ് കരുത്തരായ ടീമെന്ന് മോണ്ടി പനേസർ പറഞ്ഞു. ടീമിന്റെ ബൗളിങ് നിര വളരെ മികച്ചതാണെന്നും ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. " ഇന്ത്യയാണ് നിലവിൽ ഏറ്റവും ശക്തമായ ടീമെന്ന് ഞാൻ കരുതുന്നു. അവർ ഈ മത്സരം വിജയിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവർക്ക് വളരെ മികച്ച ടീമാണുള്ളത്, ബോളിങ് ആക്രമണവും വളരെ നല്ലതാണ്." പനേസർ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup 2024 Final: 'ഇന്ത്യ ലോകകപ്പ് സ്വന്തമാക്കും; വിരാട് കോഹ്ലി സെഞ്ചുറി നേടും'; ഞെട്ടിക്കുന്ന പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരം
Open in App
Home
Video
Impact Shorts
Web Stories