ഇംഗ്ലണ്ട് ക്യാപ്റ്റനായ ഓയിന്‍ മോര്‍ഗന്‍,വിക്കറ്റ് കീപ്പറായ ജോസ് ബട്‌ലര്‍ എന്നിവരുടെ ട്വിറ്റര്‍ പോസ്റ്റുകളാകും ഇസിബി അന്വേഷിക്കുക. ഇന്ത്യക്കാരെ കളിയാക്കിക്കൊണ്ടുള്ള ട്വീറ്റുകൾ പോസ്റ്റ് ചെയ്തു എന്നതാണ് ഇവർക്കെതിരെ ഉയരുന്ന ആരോപണം. അന്വേഷണത്തിൽ ലഭിക്കുന്ന റിപ്പോർട്ടിന് അനുസരിച്ച് ഇരുവർക്കുമെതിരെ ബോർഡ് നടപടിയെടുക്കും.
ഇംഗ്ലണ്ട് താരമായ അലക്സ് ഹെയ്ൽസ് ഒരു മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടിയപ്പോൾ താരത്തെ അഭിനന്ദിച്ച് കൊണ്ട് ബട്ലർ ട്വീറ്റ് ചെയ്തത് താരത്തിൻ്റെ ബാറ്റിങ് കാണാൻ ഭംഗിയുണ്ടെന്നും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും എപ്പോഴും സന്ദേശമയക്കാറുണ്ട് എന്നുമാണ്. ഇത് ഇന്ത്യക്കാരെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റാണ് ഇതെന്നാണ് ആരോപണം ഉയർന്നത്. അതേസമയം, 2018ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ജോസ് ബട്‌ലര്‍ 53 പന്തില്‍ പുറത്താവാതെ 94 റണ്‍സ് നേടിയതിന് പ്രശംസയുമായി മുൻ കിവീസ് താരമായ ബ്രണ്ടൻ മക്കല്ലം എത്തിയിരുന്നു. ജോസ് ബട്‌ലര്‍ സര്‍ മികച്ച ഓപ്പണിങ് ബാറ്റിങ് പ്രകടനമാണ് നിങ്ങള്‍ കാഴ്ചവെച്ചത് എന്ന് കുറിച്ച മക്കല്ലത്തിൻ്റെ ട്വീറ്റിന് താഴെയായി സര്‍ നിങ്ങളാണ് എന്റെ ഇഷ്ട ബാറ്റ്‌സ്മാനെന്ന് മോർഗൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതാണ് ഇപ്പോൾ മോർഗനെതിരെ അന്വേഷണം ഉയരാൻ കാരണമായത്.
advertisement
Also read- 'ഇന്ത്യയുടെ ദേശീയഗാനം പരിഹാസ്യമാര്‍ന്നത്', പുറത്തായ റോബിന്‍സണിന് പകരമെത്തിയ ബെസ്സും ചില്ലറക്കാരനല്ല
ആദ്യമായാണ് സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങളുടെ പോസ്റ്റുകള്‍ക്കെതിരേ ഇത്തരമൊരു കടുത്ത അന്വേഷണം ഒരു ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിക്കുന്നത്. ക്രിക്കറ്റ് താരങ്ങളടക്കമുള്ള കായിക താരങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയും അംഗീകാരവുമാണുള്ളത്. ഇവരെ വലിയൊരു വിഭാഗം മാതൃകയാക്കുന്നതിനാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് ക്രിക്കറ്റ് ബോര്‍ഡിനെയും രാജ്യത്തിനെയും അത് ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഇസിബി. നേരത്തെ ഇതേ കാര്യം ചൂണ്ടിക്കാണിച്ചാണ് റോബിൻസനെതിരെ വിലക്ക് ഏർപ്പെടുത്താൻ ഇസിബി തീരുമാനിച്ചത്.
അതേസമയം, ഇന്ത്യയുടെ യുവ താരങ്ങളും ഇത്തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം മൂലവും ടെലിവിഷൻ അഭിമുഖങ്ങളിലെ മോശം പ്രയോഗങ്ങള്‍ മൂലവും വിവാദത്തിലായിട്ടുണ്ട്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ കെ എല്‍ രാഹുലും ഹര്‍ദിക് പാണ്ഡ്യയും നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വിവാദമാണ് സൃഷ്ടിച്ചത്. ഇതിനെ തുടർന്ന് ഇരുവർക്കും ഇന്ത്യൻ ടീമിൽ നിന്ന് കുറച്ച് കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
റോബിൻസനെതിരെ ഉണ്ടായ നടപടിയിൽ സഹതാപം പ്രക്ടിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരമായ അശ്വിൻ രംഗത്ത് എത്തിയിരുന്നു. തൻ്റെ അരങ്ങേറ്റ മത്സരം മികച്ച രീതിയിൽ കളിച്ച് തുടങ്ങിയ താരം നേരിട്ട നടപടി ദൗർഭാഗ്യകരമാണ് എന്നും അതേസമയം ഇന്നത്തെ യുഗത്തിൽ നിലവിൽ ചെയ്യുന്ന കാര്യങ്ങൾ ഭാവിയിൽ എങ്ങനെ വരുമെന്ന് പറയാൻ കഴിയില്ല എന്നും അത് കൊണ്ട് തന്നെ വളരെ ശ്രദ്ധാപൂർവം വേണം ഇത്തരത്തിലുള്ള സമൂഹ മാധ്യമങ്ങളിലെ പെരുമാറ്റം എന്നും അശ്വിൻ കൂട്ടിച്ചേർത്തു.
Summary
Tensions over tweets continue in England cricket; Morgan and Buttler under investigation radar of ECB