തകർപ്പൻ പ്രകടനത്തോടെ അരങ്ങേറ്റം ഉഷാറാക്കി, പിന്നാലെ വിലക്ക്; റോബിൻസൻ്റെ കാര്യത്തിൽ സഹതാപം പ്രകടിപ്പിച്ച് അശ്വിൻ

Last Updated:

ഒരു താരത്തെ ടീമിലേക്ക് തിരഞ്ഞെടുക്കും മുൻപ് അയാളുടെ മുൻകാല ചെയ്തികളെക്കുറിച്ച് അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതേ തുടർന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് താരത്തിന് മേൽ നടപടി എടുത്തത്.

R Ashwin responds to England pacer Ollie Robinson’s suspension
R Ashwin responds to England pacer Ollie Robinson’s suspension
രാജ്യാന്തര ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറി തകർപ്പൻ പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ തന്റെ മുൻകാല ചെയ്തികളുടെ പേരിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്ന ഒലി റോബിൻസന്റെ കാര്യത്തിൽ സഹതാപം പ്രകടിപ്പിച്ച് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.
ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ നടക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലൂടെയാണ് 27കാരനായ റോബിൻസൻ ഇംഗ്ലണ്ടിന് വേണ്ടി രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. പരുക്ക് മൂലം വിശ്രമിക്കുന്ന ഇംഗ്ലണ്ട് ഓൾ റൗണ്ടറായ ബെൻ സ്റ്റോക്സിന് പകരക്കാരനായാണ് താരം ടീമിൽ ഉൾപ്പെട്ടത്. തന്റെ ദേശീയ ടീമിന് വേണ്ടി നടത്തിയ അരങ്ങേറ്റം താരം മികച്ചതാക്കിയെങ്കിലും 2013ല്‍ നടത്തിയ വംശീയാധിക്ഷേപ, ലൈംഗികചുവയുള്ള ട്വീറ്റുകളാണ് താരത്തിന്റെ വിലക്കിലേക്ക് നയിച്ചത്.
advertisement
കൗമാരപ്രായത്തിൽ ചെയ്‌ത ട്വീറ്റുകളുടെ പേരിലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകള്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിവാദമായിരുന്നു. ഇതിനെ തുടർന്ന് മാധ്യമങ്ങളെ കണ്ട റോബിൻസൻ താൻ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, വംശീയ വർഗീയത പോലുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്ത നടപടി വേണമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നിലപാട് എടുക്കുകയായിരുന്നു.
ഇതിന് ശേഷമാണ് ഇന്ത്യയുടെ താരമായ അശ്വിൻ താരത്തിന് സംഭവിച്ച അവസ്ഥയിൽ സഹതാപം രേഖപ്പെടുത്തിയത്. ‘വർഷങ്ങൾക്കു മുമ്പ് ഒലി റോബിൻസൻ ചെയ്ത തെറ്റിനോട് എല്ലാവർക്കമുള്ള എതിർപ്പ് മനസ്സിലാക്കാവുന്നതേയുള്ളൂ. രാജ്യാന്തര ക്രിക്കറ്റിൽ തന്റെ ടെസ്റ്റ് കരിയറിന് ഏറ്റവും മികച്ച തുടക്കമിട്ടതിനു പിന്നാലെ വിലക്ക് നേരിടേണ്ടി വന്ന അദ്ദേഹത്തോട് എനിക്ക് സഹതാപം തോന്നുന്നു. ഈ സോഷ്യൽ മീഡിയ കാലഘട്ടത്തിൽ ഭാവി നമുക്കായി കരുതി വയ്ക്കുന്നത് എന്താണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവം’ – അശ്വിൻ ട്വിറ്ററിൽ കുറിച്ചു.
advertisement
‘എന്റെ പുതിയൊരു മുസ്‌ലിം കൂട്ടുകാരൻ ബോംബാണ്’, ‘ട്രെയിനിൽ എന്റെ അടുത്തിരിക്കുന്ന ആൾക്ക് എബോളയുണ്ട്’ തുടങ്ങിയവയായിരുന്നു വിവാദമായ ട്വീറ്റുകളിൽ ചിലത്. റോബിൻസൻ അരങ്ങേറ്റത്തിന് ഇറങ്ങിയപ്പോൾ തന്നെ പഴയ ട്വീറ്റുകൾ ചിലർ കുത്തിപ്പൊക്കിയിരുന്നു. ഇതിനെ തുടർന്ന് വിവാദമായ സംഭവത്തിൽ ഇംഗ്ലണ്ടിന്റെ മുൻ നായകൻ മൈക്കൽ വോൺ ഉൾപ്പെടെയുള്ളവർ ഇംഗ്ലീഷ് ബോർഡിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു രംഗത്ത് വന്നിരുന്നു. ഒരു താരത്തെ ടീമിലേക്ക് തിരഞ്ഞെടുക്കും മുൻപ് അയാളുടെ മുൻകാല ചെയ്തികളെക്കുറിച്ച് അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതേ തുടർന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് താരത്തിന് മേൽ നടപടി എടുത്തത്.
advertisement
അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി ഏഴ് വിക്കറ്റുകള്‍ നേടിയ താരം ആദ്യ ഇന്നിങ്സിൽ 42 റണ്‍സും നേടിയിരുന്നു. ഒന്നാം ഇന്നിങ്സിൽ 28 ഓവറിൽ 75 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ താരം, രണ്ടാം ഇന്നിങ്സിൽ 13 ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി. മധ്യനിരയിലെ താരത്തിന്റെ 42 റൺസാണ് വൻ ബാറ്റിങ് തകർച്ചയിൽ നിന്നും ഇംഗ്ലണ്ടിനെ കര കയറ്റിയത്. മത്സരത്തിലാകെ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളിൽ ടിം സൗത്തിക്കൊപ്പം ഒന്നാം സ്ഥാനത്താണ് റോബിൻസൻ.
advertisement
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ ക്യാപ്റ്റൻ ജോ റൂട്ടിനൊപ്പം ഉയർന്ന രണ്ടാമത്തെ ടോപ് സ്കോററുമായി. ജയിംസ് ആൻഡേഴ്സന്‍, സ്റ്റുവാർട്ട് ബ്രോഡ്, മാർക്ക് വുഡ് തുടങ്ങിയവർ അണിനിരന്ന ഇംഗ്ലിഷ് നിരയിൽ, ബോളിങ്ങിൽ ഏറ്റവും കൂടുതൽ തിളങ്ങിയും അരങ്ങേറ്റ മത്സരം കളിച്ച റോബിൻസനായിരുന്നു.
വിലക്ക് വന്നതിന്റെ ഫലമായി ഉടന്‍ തന്നെ താരത്തിന് ഇംഗ്ലീഷ് ടീമില്‍ നിന്ന് മടങ്ങേണ്ടി‌ വരും. ജൂണ്‍ 10ന് എഡ്ജ്ബാസ്റ്റണില്‍ ന്യൂസിലന്‍ഡിനെതിരെ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിലോ സംഭവത്തില്‍ അന്വേഷണം അവസാനിക്കുന്നത് വരെ മറ്റൊരു അന്താരാഷ്ട്ര മത്സരത്തിലോ താരത്തിന് കളിക്കാനാവില്ല. വിലക്ക് ലഭിച്ചെങ്കിലും കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നതിന് താരത്തിന് പ്രശ്നമില്ല. ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്തായെങ്കിലും ഈ വലം കൈയ്യന്‍ പേസര്‍ക്ക് തന്റെ ടീമായ സസ്ക്സിനായി കളിക്കാനിറങ്ങാം.
advertisement
Summary | Indian spinner Ashwin sympathises Ollie Robinson's fate, for getting ban after making a remarkable debut for the England side
മലയാളം വാർത്തകൾ/ വാർത്ത/Sports/
തകർപ്പൻ പ്രകടനത്തോടെ അരങ്ങേറ്റം ഉഷാറാക്കി, പിന്നാലെ വിലക്ക്; റോബിൻസൻ്റെ കാര്യത്തിൽ സഹതാപം പ്രകടിപ്പിച്ച് അശ്വിൻ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement