'ഇന്ത്യയുടെ ദേശീയഗാനം പരിഹാസ്യമാര്‍ന്നത്', പുറത്തായ റോബിന്‍സണിന് പകരമെത്തിയ ബെസ്സും ചില്ലറക്കാരനല്ല
- Published by:Sarath Mohanan
- news18-malayalam
Last Updated:
'ഏറ്റവും പരിഹാസ്യമായ ദേശീയ ഗാനം' എന്നാണ് ബെസ്സ് കുറിച്ചത്. ധോണിയെ പരഹസിക്കുന്ന തരത്തില്‍ മറ്റൊരു പോസ്റ്റുമുണ്ടായിരുന്നു. 'നിങ്ങള്‍ക്ക് കളിക്കാന്‍ എത്ര ബാറ്റുകള്‍ വേണം' എന്നായിരുന്നു ബെസ്സിന്റെ ചോദ്യം. ചിത്രത്തോടൊപ്പം 'ധോണി', 'വിഡ്ഢി' എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും ബെസ്സ് ഉപയോഗിച്ചിരുന്നു.
2013ല്‍ നടത്തിയ വംശീയാധിക്ഷേപ, ലൈംഗികചുവയുള്ള ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടി യുവ പേസര്‍ ഒലി റോബിന്‍സണെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു. അരങ്ങേറ്റ മത്സരം സമനിലയില്‍ പിരിഞ്ഞതിന് ശേഷമാണ് താരത്തിന് ഇത്തരത്തിലൊരു തിരിച്ചടി നേരിടേണ്ടി വന്നത്. കൗമാര പ്രായത്തില്‍ ചെയ്ത ട്വീറ്റുകളുടെ പേരിലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകള്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിവാദമായിരുന്നു.
എന്നാല്‍ റോബിന്‍സണിന് പകരം ഇംഗ്ലണ്ട് ടീമില്‍ എത്തിയിരിക്കുന്നത് സ്പിന്നര്‍ ഡൊമിനിക് ബെസ്സാണ്. എന്നാല്‍ പരിഹാസ ട്വീറ്റുകളുടെ കാര്യത്തില്‍ ബെസ്സും ചില്ലറക്കാരനല്ല. ഇതരത്തിലുള്ള ട്വീറ്റുകള്‍ ബെസ്സില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ടീമിലെടുത്തതിന് പിന്നാലെ ബെസ്സ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് നിര്‍ജീവമാക്കിയിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലെ പല പഴയ ഫോട്ടുകളും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്. ഇന്ത്യന്‍ ടീമിനേയും മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയേയും പരഹസിച്ചുള്ള പോസ്റ്റുകളും ബെസ്സിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുണ്ടായിരുന്നു.
2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം ദേശീയഗാനം ചൊല്ലുമ്പോള്‍ ടീമിനെ അവഹേളിക്കുന്ന തരത്തില്‍ താരം ഒരു പോസ്റ്റിട്ടിരുന്നു. ചിത്രത്തിനൊപ്പം 'ഏറ്റവും പരിഹാസ്യമായ ദേശീയ ഗാനം' എന്നാണ് ബെസ്സ് കുറിച്ചത്. ധോണിയെ പരഹസിക്കുന്ന തരത്തില്‍ മറ്റൊരു പോസ്റ്റുമുണ്ടായിരുന്നു. കളിക്കിടെ ബാറ്റ് മാറ്റാനായി ഒരുങ്ങുന്ന ധോണിയുടെ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു അപമാനിക്കല്‍. 'നിങ്ങള്‍ക്ക് കളിക്കാന്‍ എത്ര ബാറ്റുകള്‍ വേണം' എന്നായിരുന്നു ബെസ്സിന്റെ ചോദ്യം. ചിത്രത്തോടൊപ്പം 'ധോണി', 'വിഡ്ഢി' എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും ബെസ്സ് ഉപയോഗിച്ചിരുന്നു.
advertisement
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിലെ ആദ്യ ദിനം രണ്ട് വിക്കറ്റുമായി റോബിന്‍സണ്‍ തിളങ്ങിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ താരം നടത്തിയ വംശീയ പരാമര്‍ശങ്ങളടങ്ങിയ ട്വീറ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വ്യാപകമായി പ്രചരിച്ചത്. ആദ്യ ദിവസത്തെ മത്സരത്തിനുശേഷം മാധ്യമങ്ങളെ കണ്ട റോബിന്‍സണ്‍ കരിയറിലെ ഏറ്റവും സുപ്രധാന ദിനത്തില്‍ നാണക്കേട് കാരണം തനിക്ക് തല ഉയര്‍ത്താനാവുന്നില്ലെന്ന് വ്യക്തമാക്കി. ട്വിറ്ററില്‍ നടത്തിയ ലൈം?ഗികചുവയുള്ളതും വംശീയമായി അധിക്ഷേപിക്കുന്നതുമായ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പു പറയുന്നുവെന്ന് റോബിന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ആ ട്വീറ്റുകള്‍ ഇപ്പോഴും അവിടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താനൊരിക്കലും വംശവെറിയനോ ലൈം?ഗികച്ചുവയോടെ സംസാരിക്കുന്ന വ്യക്തിയോ അല്ലെന്നും റോബിന്‍സണ്‍ വ്യക്തമാക്കി. എന്നാല്‍ വംശീയ വര്‍ഗീയത പോലുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നിലപാടെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2021 11:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇന്ത്യയുടെ ദേശീയഗാനം പരിഹാസ്യമാര്‍ന്നത്', പുറത്തായ റോബിന്‍സണിന് പകരമെത്തിയ ബെസ്സും ചില്ലറക്കാരനല്ല