പല ക്രിക്കറ്റ് താരങ്ങളും തങ്ങളുടെ റോള്‍ മോഡലായി കാണുന്ന വ്യക്തിയുമാണ് ധോണി. സോഷ്യല്‍ മീഡിയയില്‍ ധോണി സജീവമല്ലെങ്കിലും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവും ധോണിയുടെ കടുത്ത ആരാധകനുമായ ഹാരിസ് റൗഫ്(Haris Rauf) പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.
ധോണി അദ്ദേഹത്തിന് സമ്മാനിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ജേഴ്സിയുടെ ചിത്രം സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ചുകൊണ്ടാണ് ഹാരിസ് ധോണിയെക്കുറിച്ച് സംസാരിച്ചത്. ഓട്ടോഗ്രാഫോട് കൂടിയ ജേഴ്‌സിയാണ് ധോണി റൗഫിനു സമ്മാനിച്ചത്.
Also read: ICC | ടി20യില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ബൗണ്ടറിയില്‍ ഒരു ഫീല്‍ഡര്‍ കുറയും; പുത്തന്‍ നിയമങ്ങള്‍ ഇങ്ങനെ
advertisement
'ഇതിഹാസവും ക്യാപ്റ്റന്‍ കൂളുമായ എംഎസ് ധോണി തന്റെ മനോഹരമായ ജഴ്സി എനിക്ക് സമ്മാനിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റ സല്‍പ്രവര്‍ത്തികളിലൂടെ ഇപ്പോഴും ഏഴാം നമ്പര്‍ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. താങ്കളുടെ വലിയ പിന്തുണക്ക് നന്ദി'- ചിത്രത്തോടൊപ്പം ഹാരിസ് റൗഫ് കുറിച്ചു.
ഇതിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം മാനേജര്‍ റസല്‍ മറുപടിയും നല്‍കി. ഞങ്ങളുടെ നായകന്‍ എംഎസ് ധോണി താങ്കള്‍ക്ക് ജേഴ്സി നല്‍കാമെന്ന് ഉറപ്പ് നല്‍കിയതാണ്. താങ്കളുടെ പിന്തുണക്ക് നന്ദി, റസല്‍ കുറിച്ചു. ട്വീറ്റിന് താഴെ നിരവധി ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്.
ട്വന്റി20 ലോകകപ്പില്‍ മികച്ച മുന്നേറ്റം നടത്തിയ പാക് ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് റൗഫ്. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച ടീമിലും താരം ഉണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ മെന്ററായി ധോണിയുമുണ്ടായിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനു ശേഷം പാക് താരങ്ങളില്‍ പലരും ധോണിയോട് ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തിരുന്നു.