കഴിഞ്ഞ കുറച്ച് കാലങ്ങളയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ(Virat Kohli) പരിഹസിച്ച ഓസ്ട്രേലിയന്‍ മാധ്യമത്തിന് ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി നല്കി മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍(Wasim Jaffer). 2019 മുതല്‍ ടെസ്റ്റില്‍ കോഹ്ലിയേക്കാള് ബാറ്റിങ് ശരാശരി ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്ക്കിനുണ്ടെന്നായിരുന്നു(Mitchell Starc) ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്ററായ സെവന് ക്രിക്കറ്റ് വിരാട് കോഹ്ലിയെ പരിഹസിച്ചത്.
2019 മുതല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബാറ്റിങ് ശരാശരി 38 ന് മുകളിലാണ്. നിലവില്‍ മോശം ഫോമില്‍ തുടരുന്ന വിരാട് കോഹ്ലിയുടെ ഈ കാലയളവിലെ ബാറ്റിങ് ശരാശരിയാകട്ടെ 37.17 ആണ്. ഇന്നത്തെ ദിവസത്തെ കണക്ക് എന്നുപറഞ്ഞുകൊണ്ടാണ് സെവന് ക്രിക്കറ്റ് ഈ പോസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ചത്.
ട്വീറ്റിനെതിരെ ഇന്ത്യന്‍ ആരാധകര്‍ പ്രതികരിച്ചുവെങ്കിലും അതില്‍ രസകരമായത് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറുടെ മറുപടിയായിരുന്നു. ഏകദിന ബാറ്റിങ് ശരാശരിയില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ നവദീപ് സെയ്നിയേയും ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനേയും താരമ്യപ്പെടുത്തിയാണ് ജാഫര്‍ അതേ ലോജിക്കില്‍ മറുപടി നല്‍കിയത്.
ഇന്ത്യയ്ക്ക് വേണ്ടി എട്ട് ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള സെയ്നിയുടെ ഏകദിന കരിയര്‍ ആവറേജ് 53ന് മുകളിലാണ്. മറുഭാഗത്ത് ഓസ്ട്രേലിയയുടെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ സ്റ്റീവ് സ്മിത്തിന്റെ ഏകദിന ശരാശരിയാകട്ടെ 43.34 ഉം.
ICC | ടി20യില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ബൗണ്ടറിയില്‍ ഒരു ഫീല്‍ഡര്‍ കുറയും; പുത്തന്‍ നിയമങ്ങള്‍ ഇങ്ങനെകുട്ടിക്രിക്കറ്റിലെ മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാക്കാന്‍ പുതിയ കളിനിയമങ്ങള്‍ അന്താരാഷട്ര ക്രിക്കറ്റ് കൗണ്‍സില്‍. സ്ലോ ഓവര്‍ റേറ്റും ഡ്രിംഗ്സ് ബ്രേക്കും അടക്കമുള്ള പുതിയ സംവിധാനങ്ങളാണ് ഐസിസി അവതരിപ്പിക്കാന്‍ പോകുന്നത്. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയ്ക്ക് പുറമെ പുതിയ ശിക്ഷയും നല്‍കാനാണ് ഐസിസി തീരുമാനം.
ഇന്നിങ്സിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇനി മുതല്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് ഒരു ഫീല്‍ഡറെ കുറയ്ക്കും. മത്സരം തീരുന്നതുവരെ അനുവദനീയമായ ഫീല്‍ഡര്‍മാരുടെ എണ്ണത്തില്‍ ഒരാള്‍ കുറവിലെ ഫീല്‍ഡ് ചെയ്യാന്‍ അനുവദിക്കൂ. ടി20 മത്സരങ്ങളില്‍ ഈ മാസം മുതല്‍ പുതിയ മാറ്റം നടപ്പിലാക്കും.
നിലവില്‍ ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.22-ല്‍ കുറഞ്ഞ ഓവര്‍ നിരക്കിന് നിശ്ചയിച്ചിരിക്കുന്ന ശിക്ഷകള്‍ക്ക് പുറമെയാണ് പുതിയ ശിക്ഷ. നിഷ്കര്‍ഷിച്ചിട്ടുള്ള സമയത്തിനുള്ളില്‍ ആദ്യത്തെ പന്ത് എറിയുകയും അവസാനത്തെ പന്ത് കഴിയുകയും വേണമെന്നാണ് ഐസിസിയുടെ 2.22ആം നിയമത്തില്‍ പറയുന്നത്.
പുതിയ മാറ്റങ്ങളുടെ ഭാഗമായി ബൈലാറ്ററല്‍ ടി20 മത്സരങ്ങളില്‍ ഇന്നിങ്സിന്റെ മധ്യത്തില്‍ ഒരു ഓപ്ഷണല്‍ ഡ്രിങ്ക്സ് ബ്രേക്കും ഗവേര്‍ണിങ് ബോഡി തീരുമാനിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ രണ്ടു മിനിറ്റും 30 സെക്കന്റുമാണ് ഡ്രിംഗ്സ് ബ്രേക്കായി നല്‍കുന്നത്. ഇത് എടുക്കണോ വേണ്ടയോ എന്ന് ടീമിന് തീരുമാനിക്കാം.
ജനുവരി 16ന് ജമൈക്കയിലെ സബീനാപാര്‍ക്കില്‍ നടക്കുന്ന വെസ്റ്റിന്‍ഡീസ്- അയര്‍ലന്‍ഡ് മത്സരത്തിലാകും പുതിയ നിയമങ്ങള്‍ ആദ്യം പരീക്ഷിക്കുക.. ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും തമ്മില്‍ ജനുവരി 18 ന് നടക്കുന്ന ട്വന്റി20 മത്സരത്തിലാകും സ്ത്രീകളുടെ മത്സരത്തില്‍ പരീക്ഷിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.