കുട്ടിക്രിക്കറ്റിലെ മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാക്കാന്‍ പുതിയ കളിനിയമങ്ങള്‍ അന്താരാഷട്ര ക്രിക്കറ്റ് കൗണ്‍സില്‍. സ്ലോ ഓവര്‍ റേറ്റും (slow over rate) ഡ്രിംഗ്സ് ബ്രേക്കും (drinks break) അടക്കമുള്ള പുതിയ സംവിധാനങ്ങളാണ് ഐസിസി(ICC) അവതരിപ്പിക്കാന്‍ പോകുന്നത്. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയ്ക്ക് പുറമെ പുതിയ ശിക്ഷയും നല്‍കാനാണ് ഐസിസി തീരുമാനം.
ഇന്നിങ്സിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇനി മുതല്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് ഒരു ഫീല്‍ഡറെ കുറയ്ക്കും. മത്സരം തീരുന്നതുവരെ അനുവദനീയമായ ഫീല്‍ഡര്‍മാരുടെ എണ്ണത്തില്‍ ഒരാള്‍ കുറവിലെ ഫീല്‍ഡ് ചെയ്യാന്‍ അനുവദിക്കൂ. ടി20 മത്സരങ്ങളില്‍ ഈ മാസം മുതല്‍ പുതിയ മാറ്റം നടപ്പിലാക്കും.
നിലവില്‍ ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.22-ല്‍ കുറഞ്ഞ ഓവര്‍ നിരക്കിന് നിശ്ചയിച്ചിരിക്കുന്ന ശിക്ഷകള്‍ക്ക് പുറമെയാണ് പുതിയ ശിക്ഷ. നിഷ്കര്‍ഷിച്ചിട്ടുള്ള സമയത്തിനുള്ളില്‍ ആദ്യത്തെ പന്ത് എറിയുകയും അവസാനത്തെ പന്ത് കഴിയുകയും വേണമെന്നാണ് ഐസിസിയുടെ 2.22 ആം നിയമത്തില്‍ പറയുന്നത്.
പുതിയ മാറ്റങ്ങളുടെ ഭാഗമായി ബൈലാറ്ററല്‍ ടി20 മത്സരങ്ങളില്‍ ഇന്നിങ്സിന്റെ മധ്യത്തില്‍ ഒരു ഓപ്ഷണല്‍ ഡ്രിങ്ക്സ് ബ്രേക്കും ഗവേര്‍ണിങ് ബോഡി തീരുമാനിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ രണ്ടു മിനിറ്റും 30 സെക്കന്റുമാണ് ഡ്രിംഗ്സ് ബ്രേക്കായി നല്‍കുന്നത്. ഇത് എടുക്കണോ വേണ്ടയോ എന്ന് ടീമിന് തീരുമാനിക്കാം.
ജനുവരി 16ന് ജമൈക്കയിലെ സബീനാപാര്‍ക്കില്‍ നടക്കുന്ന വെസ്റ്റിന്‍ഡീസ്- അയര്‍ലന്‍ഡ് മത്സരത്തിലാകും പുതിയ നിയമങ്ങള്‍ ആദ്യം പരീക്ഷിക്കുക.. ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും തമ്മില്‍ ജനുവരി 18 ന് നടക്കുന്ന ട്വന്റി20 മത്സരത്തിലാകും സ്ത്രീകളുടെ മത്സരത്തില്‍ പരീക്ഷിക്കുക.
Rishabh Pant | ഷോട്ട് സെലക്ഷന് ശരിയല്ല; പന്തുമായി സംസാരിക്കുമെന്ന് രാഹുല്‍ ദ്രാവിഡ്
വാണ്ടറേഴ്സ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ദക്ഷിണാഫ്രിക്കന്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ജയം നേടിയ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ (1-1) ഇന്ത്യക്കൊപ്പം എത്തുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ മോശം ഷോട്ട് കളിച്ച് നിരുത്തരവാദപരമായി പുറത്തായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഇന്നിങ്സില്‍ തന്റെ മൂന്നാം പന്തില്‍ കഗിസോ റബാദയ്ക്കെതിരേ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച പന്ത് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്കി പുറത്താകുയായിരുന്നു.
ഇപ്പോഴിതാ കളിക്കിടെ ഒരു ഷോട്ട് തിരഞ്ഞെടുക്കേണ്ട സമയത്തേക്കുറിച്ചും മറ്റും ഇന്ത്യന്‍ താരം റിഷഭ് പന്തുമായി സംസാരിക്കേണ്ടതുണ്ടെന്ന് തുറന്നു സമ്മതിക്കുകയാണ് പരിശീലകന് രാഹുല്‍ ദ്രാവിഡ്. പന്ത് പോസിറ്റീവ് ക്രിക്കറ്റ് കളിക്കണമെന്നു തന്നെയാണ് താന്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്നു പറഞ്ഞ ദ്രാവിഡ്, എന്നാല്‍ ചിലസമയങ്ങളില്‍ ഷോട്ട് സെലക്ഷന് വ്യത്യസ്തമായിരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
'റിഷഭ് പന്ത് ഒരു പ്രത്യേക രീതിയില്‍ പോസിറ്റീവായി കളിക്കുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നയാളാണെന്ന് നമുക്കറിയാം. എന്നാല്‍ അതില്‍ സംസാരിക്കേണ്ട സന്ദര്‍ഭങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. ഷോട്ട് കളിക്കാന്‍ തിരഞ്ഞെടുക്കുന്ന സമയത്തിലും മറ്റുമാണ് കാര്യം.'- മത്സര ശേഷം നടന്ന വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ ദ്രാവിഡ് പറഞ്ഞു.
'പന്തിനോട് ഒരു പോസിറ്റീവ് കളിക്കാരനാകരുതെന്നോ, അല്ലെങ്കില്‍ ഒരു ആക്രമണാത്മക കളിക്കാരനാകരുതെന്നോ ആരും ഒരിക്കലും പറയില്ല. എന്നാല്‍ അതിനായി തിരഞ്ഞെടുക്കുന്ന സമയം എപ്പോഴാണ് എന്നതാണ് പ്രശ്നം'- ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Icc, ICC Introduces New Rules, T20 Cricket