മത്സരത്തിനായി കാര്യവട്ടത്തേക്ക് ഇന്ത്യന്‍ ടീം എത്തിയപ്പോള്‍ സ്റ്റേഡിയത്തിന് പുറത്ത് കാത്ത് വില്‍ചെയറില്‍ കുഞ്ഞ് ആരാധകനുണ്ടെന്ന് അറിഞ്ഞ ധോണി കുട്ടിക്കരികിലേക്ക് പോവുകയായിരുന്നു. ധോണിയെ കണ്ട സന്തോഷത്തില്‍ താരത്തിന്റെ കൈയ്യില്‍ കുട്ടിപിടിച്ചപോള്‍ ചിരിച്ച് കൊണ്ട് ധോണി കുട്ടിയോട് സംസാരിക്കുകയും ചെയ്തു. കുഞ്ഞ് ആരാധകനൊപ്പം സെല്‍ഫിയ്ക്കും പോസ് ചെയ്താണ് ധോണി അവിടെ നിന്നും സ്‌റ്റേഡിയത്തിനകത്തേക്ക് പോയത്.
മുന്‍നിര തകര്‍ന്ന് വിന്‍ഡീസ്; ആറ് വിക്കറ്റുകള്‍ നഷ്ടം; ജഡേജയ്ക്ക് രണ്ട് വിക്കറ്റ്
അതേസമയം ഇന്ത്യക്കെതിരെ ടോസിങ്ങ് തെരഞ്ഞെുത്ത വിന്‍ഡീസ് ബാറ്റിങ്ങ് തകര്‍ച്ച നേരിടുകയാണ്. മത്സരത്തില്‍ 27 ഓവറില്‍ 93 ന് ഏഴ് എന്ന നിലയിലാണ് വിന്‍ഡീസിപ്പോള്‍. ഇന്ത്യന്‍ നിരയില്‍ ഖലീല്‍ അഹമ്മദും ബൂംറയും ജഡേജയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഭൂവനേസ്വര്‍ കുമാറിനാണ് ശേഷിക്കുന്ന ഒരു വിക്കറ്റ്.
advertisement
