മുന്‍നിര തകര്‍ന്ന് വിന്‍ഡീസ്; ആറ് വിക്കറ്റുകള്‍ നഷ്ടം; ജഡേജയ്ക്ക് രണ്ട് വിക്കറ്റ്

Last Updated:
തിരുവനന്തപുരം: ഇന്ത്യാ വിന്‍ഡീസ് നാലാം ഏകദിനത്തില്‍ വിന്‍ഡീസിന് ബാറ്റിങ്ങ് തകര്‍ച്ച. 72 റണ്‍സെടുക്കുനന്തിനിടെ വിന്‍ഡീസിന് ആറ് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ ഹെറ്റ്‌മെറിന്റെയും ഷായി ഹോപ്പിന്റെയും ഉള്‍പ്പെടെയുള്ള വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും ജസ്പ്രീത് ബൂംറയ്ക്കും രണ്ട് വിക്കറ്റുകള്‍ ലഭിച്ചു
ഓപ്പണര്‍ കീറണ്‍ പവലിനെ ഭൂവനേശ്വര്‍ കുമാര്‍ വീഴ്ത്തിയപ്പോള്‍ ഷായി ഹോപ്പിനെ ബൂംറ മടക്കുകയായിരുന്നു. റണ്ണൊന്നുമെടുക്കാതെയാണ് രണ്ട് വിന്‍ഡീസ് താരങ്ങളും കൂടാരം കയറിയത്. പിന്നാലെ രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു റോവ്മാന്‍ പവലിനെ (16) ഹെറ്റ്‌മെറിനെ (9)യും ജഡേജയും വീഴ്ത്തി.
മര്‍ലോണ്‍ സാമുവല്‍സ് പിടിച്ച് നില്‍ക്കുമെന്ന് തോന്നിച്ചെങ്കിലും ഖലീല് അഹമ്മദിന്റെ പന്തില്‍ ധവാന് പിടികൊടുത്ത് താരവും മടങ്ങുകയായിരുന്നു. 24 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
advertisement
കഴിഞ്ഞ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ ഹോള്‍ഡറു ക്രീസിലുണ്ട്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ 2- 1 ന് മുന്നിലാണ് ഇന്ത്യ.
മലയാളം വാർത്തകൾ/ വാർത്ത/Sports/
മുന്‍നിര തകര്‍ന്ന് വിന്‍ഡീസ്; ആറ് വിക്കറ്റുകള്‍ നഷ്ടം; ജഡേജയ്ക്ക് രണ്ട് വിക്കറ്റ്
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement