ബംഗബന്ധു ടി20 മത്സരത്തിനിടെയാണ് സംഭവം. ക്യാച്ചിനായി ശ്രമിക്കുന്നതിനിടെ കൂട്ടിമുട്ടിയ സഹതാരം നസൂം അഹമ്മദിനെ മുഷ്ഫിക്കർ റഹിം അടിക്കാൻ കൈഉയർത്തുകയായിരുന്നു. ബെക്സിമോ ധാക്കയും ഫോർച്യൂൺ ബാരിഷാലും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.
പതിനേഴാം ഓവറിന്റെ അവസാന പന്തിൽ ആതിഫ് ഹുസൈന്റെ ഷോട്ട് കൈയ്യിലൊതുക്കാൻ മുഷ്ഫിക്കറും നസുമും ശ്രമിച്ചു. ക്യാച്ച് പൂർത്തിയാക്കിയ മുഷ്ഫിക്കർ നസീമുമായി കൂട്ടിയിടിക്കുകയായിരുന്നു. പെട്ടെന്നുള്ള റിയാക്ഷനിൽ മുഷ്കിർ നസീമിനെ അടിക്കാൻ കൈഉയർത്തി. എന്നാൽ നസീം പെട്ടെന്ന് തന്നെ രംഗം ശാന്തമാക്കി. സഹതാരങ്ങളും ഇടപെട്ടതോടെ മുഷ്കിൻ ശാന്തനായി.
advertisement
ഇതിന്റെ വീഡിയോ വലിയ ചർച്ചയായതോടെയാണ് മുഷ് ഫികർ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. നസൂം അഹമ്മദിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മുഷ്ഫിക്കറിന്റെ കുറിപ്പ്. ആരാധകരോടും കാണികളോടും ദൈവത്തോടും മുഷ്ഫിക്കർ മാപ്പ് പറഞ്ഞിട്ടുണ്ട്.
'ഇന്നലെ മത്സരത്തിനിടെ സംഭവിച്ച കാര്യങ്ങളുടെ പേരിൽ ആരാധകരോടും കാണികളോടും ഞാൻ മാപ്പു ചോദിക്കുന്നു. എന്റെ സഹതാരം കൂടിയായ നാസും അഹമ്മദിനോട് മത്സരശേഷം തന്നെ ഞാൻ ഖേദം പ്രകടിപ്പിച്ചിരുന്നു. രണ്ടാമതായി സർവശക്തനായ ദൈവത്തോടും ഞാൻ മാപ്പു ചോദിക്കുന്നു. എല്ലാറ്റിലുമുപരി ഞാനുമൊരു മനുഷ്യനാണ്. എന്റെ ഭാഗത്തുനിന്ന് അന്നുണ്ടായ പ്രതികരണം ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ല. ഇനിമുതൽ കളത്തിലോ കളത്തിനു പുറത്തോ എന്റെ ഭാഗത്തുനിന്ന് അത്തരമൊരു പെരുമാറ്റം ഉണ്ടാകില്ല' - മുഷ്ഫിക്കർ കുറിച്ചു.