News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 26, 2020, 8:13 AM IST
MS Dhoni
നാൽപ്പത്തിനോടടുക്കുന്ന ഈ പ്രായത്തിലും താൻ ക്രിക്കറ്റിന് എന്തുകൊണ്ടും അനുയോജ്യനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ചെന്നൈ നായകൻ
മഹേന്ദ്ര സിംഗ് ധോണി. ഏറെ നാളുകൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎൽ 13ാം സീസണിൽ കളിക്കുമ്പോൾ വിരമിക്കലിനായി മുറവിളി കൂട്ടിയവർക്ക് ബാറ്റുകൊണ്ടു മാത്രമല്ല ഫീൽഡിംഗിലെ പ്രകടനം കൊണ്ടും ധോണി മറുപടി നൽകിയിരിക്കുകയാണ്.
അതിനുള്ള വ്യക്തമായ ഉദാഹരണമാണ് കഴിഞ്ഞ ദിവസം
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ
ശ്രേയാസ് അയ്യരെ പുറത്താക്കിയ ധോണിയുടെ ഫുൽ ഡൈവ് ക്യാച്ച്. ചെന്നൈയുടെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍ എറിഞ്ഞ ബോള്‍ ബൗണ്ടറി കടത്താൻ ശ്രമിച്ച ശ്രേയാസിനെ പറന്നു പിടിക്കുകയായിരുന്നു ധോണി. വലത്തേക്ക് ഫുൽ ഡൈവ് ചെയ്താണ് ധോണി ശ്രേയാസിന്റെ പന്ത് കൈക്കുള്ളിൽ സുരക്ഷിതമാക്കിയത്. മത്സരത്തിനു പിന്നാലെ ധോണിയുടെ പറക്കും ക്യാച്ച് വൈറലാവുകയും ചെയ്തു.
നേരത്തെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തില്‍ അവസാന ഓവറിൽ തുടർച്ചയായി മൂന്ന് പന്തുകൾ സികസർ പറത്തിയും ധോണി വിമർശകർക്ക് മറുപടി നൽകിയിരുന്നു. ധോണിയുടെ സിക്സറുകളില്‍ ഒന്നു പതിച്ചത് സ്റ്റേഡിയത്തിനു പുറത്ത് റോഡിലായിരുന്നു.
അതേസമയം മറ്റൊരു റെക്കോർഡ് നേടുന്നതിന്റെ വക്കിലെത്തിയിരിക്കുകയാണ് എംഎസ്‍ ധോണി. ട്വന്റി20യിൽ 300 സിക്സറുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം എന്ന നേട്ടത്തിനരികെയാണ് ഇപ്പോൾ ധോണി. നിലവിൽ 298 സ്കസറുകളാണ് ധോണിയുടെ പേരിലുള്ളത്. രോഹിത് ശർമ(361) സുരേഷ് റെയ്ന(311) എന്നിവരാണ് ധോണിക്ക് മുന്നിലുള്ള ഇന്ത്യൻ താരങ്ങൾ.
Published by:
Gowthamy GG
First published:
September 26, 2020, 8:13 AM IST