Corona Viral Video | കൈകൾ വൈറസ് ബാധയുടെ വാഹകരാവുമ്പോൾ; ബോധവത്ക്കരണവുമായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വീഡിയോ

Last Updated:

Video from Saudi Ministry of Health showcases how virus transmission takes place via touch | കൊറോണ ജാഗ്രതയിൽ കഴിയുന്നിടങ്ങളിലെ ജനങ്ങൾക്കെല്ലാം മുൻകരുതൽ എടുക്കാൻ ഈ വീഡിയോ ഉപകാരപ്രദമാവും

അടുത്ത് നിന്നൊരാൾ തുമ്മിയാൽ, ഒന്ന് ചുമച്ചാൽ, ഉൾക്കിടിലം കൊള്ളുന്ന സാഹചര്യത്തിലൂടെയാണ് നമ്മളിൽ ഏറിയഭാഗവും കടന്നു പോകുന്നത്. എങ്ങനെയാണ് കൊറോണ വൈറസ് ജനക്കൂട്ടത്തിനിടയിൽ പകരുക എന്ന് മുൻകൂട്ടി കാണാനും പറ്റാത്ത അവസ്ഥയാണ്. അങ്ങേയറ്റം ശുചിത്വം പാലിക്കുക വഴി ഇതൊരു പരിധി വരെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത് തടയാനൊക്കും.
കൊറോണ വൈറസ് ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ആഗോളതലത്തിൽ മൂവായിരത്തിലധികം പേരുടെ ജീവൻ എടുക്കുകയും ചെയ്തു. മാർച്ച് 7ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകളുടെ എണ്ണം 101,492 ആണ്, 3,485 പേർ മരിച്ചു.
കൊറോണ ബാധിച്ച ഗൾഫ് രാജ്യങ്ങളും മുൻകരുതലിലാണ്. സൗദി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിഡിയോയിൽ കൈകളിലൂടെ രോഗാണു പടരുന്നത് തടയുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്നുണ്ട്. കൊറോണ ജാഗ്രതയിൽ കഴിയുന്നിടങ്ങളിലെ ജനങ്ങൾക്കെല്ലാം മുൻകരുതൽ എടുക്കാനെന്ന വണ്ണം ഈ വീഡിയോ ഉപകാരപ്രദമാവും.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Corona Viral Video | കൈകൾ വൈറസ് ബാധയുടെ വാഹകരാവുമ്പോൾ; ബോധവത്ക്കരണവുമായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വീഡിയോ
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement