കളിക്കിടെ വികാരങ്ങൾ നിയന്ത്രിക്കുന്നത് ചില സമയങ്ങളിൽ ബുദ്ധിമുട്ടാണ്. എന്നാൽ ഒരു നല്ല കായികതാരത്തിന്റെ മുഖമുദ്ര എന്ന് പറയപ്പെടുന്നത് എന്ത് പ്രകോപനം ഉണ്ടായാലും ശാന്തമായി നിർവികാരമായി അവയെ നേരിടുന്നതാണ്.
പല മുതിർന്ന താരങ്ങൾക്കും മത്സരത്തിനിടെ നിയന്ത്രണം നഷ്ടമാകുന്നത് ഇതിനു മുമ്പ് കണ്ടിട്ടുണ്ട്. ബംഗ്ലാദേശി താരം മുഷ്ഫിക്കർ റഹിം മത്സരത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് സഹതാരത്തെ അടിക്കാൻ കൈഉയർത്തുന്നതാണ് ഒടുവിലെ സംഭവം.
ബംഗബന്ധു ടി20 മത്സരത്തിനിടെയാണ് സംഭവം. ക്യാച്ചിനായി ശ്രമിക്കുന്നതിനിടെ കൂട്ടിമുട്ടിയ സഹതാരം നസൂം അഹമ്മദിനെ മുഷ്ഫിക്കർ റഹിം അടിക്കാൻ കൈഉയർത്തുകയായിരുന്നു. ബെക്സിമോ ധാക്കയും ഫോർച്യൂൺ ബാരിഷാലും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മുഷ്ഫിക്കറിന്റെ ടീം മുന്നോട്ടുവെച്ച 150 റൺസ് പിന്തുടര്‍ന്നതായിരുന്നു ബാരിഷാൽ.
പതിനേഴാം ഓവറിന്റെ അവസാന പന്തിൽ ആതിഫ് ഹുസൈന്റെ ഷോട്ട് കൈയ്യിലൊതുക്കാൻ മുഷ്ഫിക്കറും നസുമും ശ്രമിച്ചു. ക്യാച്ച് പൂർത്തിയാക്കിയ മുഷ്ഫിക്കർ നസീമുമായി കൂട്ടിയിടിക്കുകയായിരുന്നു.
പെട്ടെന്നുള്ള റിയാക്ഷനിൽ മുഷ്കിർ നസീമിനെ അടിക്കാൻ കൈഉയർത്തി. എന്നാൽ നസീം പെട്ടെന്ന് തന്നെ രംഗം ശാന്തമാക്കി. സഹതാരങ്ങളും ഇടപെട്ടതോടെ മുഷ്കിൻ ശാന്തനായി.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.