കായിക വിനോദത്തെ ഒരു നല്ല കരിയറായി കാണാതിരുന്ന കാലത്ത് നിന്ന് രാജ്യം വളരെയധികം മുന്നോട്ടുവന്നു. വികസനത്തിന്റെ അനിവാര്യമായ ഒരു വശമാണ് സ്പോർട്സ്. കുട്ടികൾ സ്പോർട്സിൽ സമയം ചെലവഴിക്കുന്നതിനെ മാതാപിതാക്കൾ പരിഹസിച്ചിരുന്ന കാലം മാറി.ഇപ്പോൾ കുട്ടികൾ സ്പോർട്സിൽ താൽപ്പര്യം കാണിക്കുമ്പോൾ മാതാപിതാക്കൾ സന്തുഷ്ടരാണെന്ന് മോദി പറഞ്ഞു. ഇന്ത്യൻ കുടുംബങ്ങളിൽ കായിക വിനോദങ്ങൾക്ക് ഒരു ഇടം ലഭിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നുവെന്നും ഇന്ത്യയുടെ ഭാവിക്ക് ഇത് നല്ലതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജൂലൈ 1നാണ് മന്ത്രിസഭ ദേശീയ കായിക നയം അംഗീകരിച്ചത്. കായികരംഗത്തെ ധാർമ്മിക രീതികൾ, ഫെയർ പ്ളേ, ആരോഗ്യകരമായ മത്സരം, കായിക മേഖലയുടെ കാര്യനിർവാഹകരെ ഉത്തരവാദിത്തമുള്ളവരാക്കുക എന്നിവയയാണ് നയം ലക്ഷ്യമാക്കുന്നത് . ദ്രുത നടപടിക്കും പ്രശ്‌ന പരിഹാരത്തിനുമായി ദേശീയ ഏജൻസികളും അന്തർ മന്ത്രാലയ സമിതികൾ സൃഷ്ടിക്കുന്നതും നയത്തിൽ ഉൾപ്പെടുന്നു.സാധ്യമാകുന്നിടത്തെല്ലാം ഒരു കായികതാരത്തെ ദത്തെടുക്കുക, ഒരു ജില്ലയെ ദത്തെടുക്കുക, ഒരു വേദി ദത്തെടുക്കുക, ഒരു കോർപ്പറേറ്റ്-ഒരു കായിക വിനോദംതുടങ്ങിയ പുതിയ ഫണ്ടിംഗ് രീതികളും നയം നിർദ്ദേശിക്കുന്നുണ്ട്.
advertisement
സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്നതിനായി, നിരവധി പതിറ്റാണ്ടുകൾക്ക് ശേഷം ദേശീയ കായിക നയം കൊണ്ടുവന്നു. സ്കൂൾ മുതൽ ഒളിമ്പിക്സ് വരെ കായിക വികസനം ഇത് ഉറപ്പാക്കും. കോച്ചിംഗ്, ഫിറ്റ്നസ് അല്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെയുള്ള ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കും. രാജ്യത്തിന്റെ ഏറ്റവും വിദൂര കോണിൽ പോലും അത് എത്തിച്ചേരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.