മത്സരത്തിന്റെ 19–ാം ഓവറിലായിരുന്നു സംഭവം. റൺ എടുക്കാൻ ഓടുന്നതിനിടെ, ഐറിഷ് ബാറ്റർ ആൻഡി മക്ബ്രയ്ൻ (Andy Mcbrine) നേപ്പാൾ പേസർ കമൽ സിങ് അയ്‌രിയുടെ കാലിൽ തട്ടി വീഴുകയായിരുന്നു. വീണെങ്കിലും ഉടൻ തന്നെ എഴുന്നേറ്റ് മറുഭാഗത്ത് എത്താൻ മക്ബ്രയ്ൻ ഓടിയെങ്കിലും ഐറിഷ് താരം ക്രീസിലെത്തുന്നതിനു മുൻപ് തന്നെ കമൽ സിങ് വിക്കറ്റ് കീപ്പറായ ആസിഫിന് പന്ത് എറിഞ്ഞ് നൽകി. എന്നാൽ പന്ത് ലഭിച്ച ആസിഫ് ഐറിഷ് താരത്തെ ഔട്ട് ആക്കേണ്ടെന് തീരുമാനിക്കുകയായിരുന്നു.
advertisement
മത്സരത്തിന് കമന്ററി പറയുകയായിരുന്ന കമന്റേറ്റർമാർ ഉടൻ തന്നെ ആസിഫ് ഷെയ്ഖിന്റെ നടപടിയെ പിന്തുണച്ചു രംഗത്തെത്തുകയും ചെയ്തു. ‘എനിക്ക് രോമാഞ്ചം തോനുന്നു കണ്ണുകളെയും മനസ്സിനേയും കുളിർമയണിയിച്ച രംഗം. ആസിഫ് ഷെയ്ഖിന് ബാറ്ററെ അനായാസം റണ്ണൗട്ട് ആക്കാമായിരുന്നു. പക്ഷേ അദ്ദേഹം അതിനു തയാറായില്ല. ഇതാണ് ക്രിക്കറ്റ് എന്ന ഈ കളിയുടെ യഥാർത്ഥ സത്ത. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരത്തിനുള്ള എന്റെ നാമനിർദേശം ഇതായിരിക്കും’– കമന്റേറ്റർമാരിൽ ഒരാൾ പറഞ്ഞു.
Also read- Sreesanth | 'രുക് ജാന നഹി'; ഐപിഎൽ താരലേല൦ നൽകിയ നിരാശ 'പാട്ടും പാടി' മറികടന്ന് ശ്രീശാന്ത് - വീഡിയോ
മത്സരത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റ് കാഴ്ചവെച്ചെങ്കിലും അയർലൻഡിനെതിരെ ജയം നേടാൻ നേപ്പാളിന് കഴിഞ്ഞില്ല. മത്സരത്തിൽ 16 റൺസിനായിരുന്നു അവരുടെ തോൽവി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡ് നിശ്ചിത 20 ഓവറിൽ 127 റൺസ് നേടി. 128 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നേപ്പാളിന്റെ ഇന്നിംഗ്സ് പക്ഷെ 111 റൺസിൽ അവസാനിക്കുകയായിരുന്നു.