• HOME
  • »
  • NEWS
  • »
  • sports
  • »
  • Sreesanth | 'രുക് ജാന നഹി'; ഐപിഎൽ താരലേല൦ നൽകിയ നിരാശ 'പാട്ടും പാടി' മറികടന്ന് ശ്രീശാന്ത് - വീഡിയോ

Sreesanth | 'രുക് ജാന നഹി'; ഐപിഎൽ താരലേല൦ നൽകിയ നിരാശ 'പാട്ടും പാടി' മറികടന്ന് ശ്രീശാന്ത് - വീഡിയോ

15 സെക്കന്റ് നീളമുള്ള വീഡിയോയിൽ 'രുക് ജാനാ നഹി തു കഹിൻ ഹാർ കേ' എന്ന ജനപ്രിയ ബോളിവുഡ് ഗാനം ശ്രീശാന്ത് പാടുന്നതായാണ് കാണാൻ കഴിയുക

എസ് ശ്രീശാന്ത്

എസ് ശ്രീശാന്ത്

  • Share this:
    ഐപിഎൽ താരലേലത്തിൽ (IPLMega Auction) ഒരു ഫ്രാഞ്ചൈസിയും ടീമിലെടുക്കാൻ താത്പര്യം കാണിക്കാതിരുന്നതോടെ അണ്‍സോള്‍ഡ് ആയത് തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന സൂചന നൽകി മലയാളി താരം എസ് ശ്രീശാന്ത് (S Sreesanth). ലേലത്തിൽ ആരും വാങ്ങാതിരുന്നതോടെ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് നീണ്ടെങ്കിലും അതൊന്നും ഒരിക്കലും തന്നെ തളർത്തില്ലെന്നും തന്റെ ലക്ഷ്യം നേടാനായി താൻ ഏതറ്റം വരെ പോകാനും കഠിനാധ്വാനം ചെയ്യാനും തയ്യാറാണെന്നുമാണ് താരം പറയുന്നത്. ലേലത്തിൽ അണ്‍സോള്‍ഡ് ആയതിന് പിന്നാലെ താരം ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ് ഇതിന് ഇതിവൃത്തം.

    15 സെക്കന്റ് നീളമുള്ള വീഡിയോയിൽ 'രുക് ജാനാ നഹി തു കഹിൻ ഹാർ കേ' എന്ന ജനപ്രിയ ബോളിവുഡ് ഗാനം ശ്രീശാന്ത് പാടുന്നതായാണ് കാണാൻ കഴിയുക. 'പ്രതീക്ഷയോടെ മുന്നോട്ട്, എല്ലാവരോടും സ്നേഹവും ബഹുമാനവും മാത്രം, ഓം നമഃ ശിവായ' - വീഡിയോയ്ക്കൊപ്പം താരം കുറിച്ചു.



    Also read- IPL Auction 2022 | ഐപിഎൽ മെഗാതാരാലേലത്തിൽ 10 ടീമുകളും സ്വന്തമാക്കിയ മുഴുവൻ താരങ്ങളെ പരിചയപ്പെടാം

    ഇത്തവണത്തെ രഞ്ജി ട്രോഫിക്കായുള്ള കേരള ടീമിൽ ഇടം നേടിയ ശ്രീശാന്ത് ഐപിഎല്ലിലും തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ 50 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ശ്രീശാന്തിനെ വാങ്ങാന്‍ ആരും തയ്യാറായില്ല.

    ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ്, കൊച്ചി ടസ്കേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. എന്നാൽ, 2013ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ചുകൊണ്ടിരിക്കെ ഒത്തുകളി നടത്തിയെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റിലായ താരത്തെ ബിസിസിഐ വിലക്കിയതോടെ 2013 മുതൽ താരത്തിന് ക്രിക്കറ്റ് രംഗത്ത് നിന്നും വിട്ടുനിൽക്കേണ്ടതായി വരികയായിരുന്നു. അന്വേഷണം നേരിടുകയും ജയില്‍ വാസം അനുഭവിക്കേണ്ടി വരികയും അജീവനാന്ത വിലക്ക് നേരിടേണ്ടി വരികയും ചെയ്തിരുന്നു. വിവാദത്തെത്തുടര്‍ന്ന് വര്‍ഷങ്ങളോളം കളത്തിന് പുറത്തിരുന്ന ശ്രീശാന്ത് കഴിഞ്ഞ വര്‍ഷമാണ് കേരളത്തിനായി കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ചാംപ്യന്‍ഷിപ്, വിജയ് ഹസാരെ ട്രോഫി എന്നിവയ്ക്കുള്ള കേരള ടീമിലും താരം ഉൾപ്പെട്ടിരുന്നില്ല.

    Also read: IPL Auction |രാവിലെ അച്ഛനായി; ഉച്ചയ്ക്കു ശേഷം കോടീശ്വരന്‍; ശിവം ദൂബെയ്ക്ക് ഡബിള്‍ ധമാക്ക

    രഞ്ജി ട്രോഫിയിൽ ഈ സീസണിൽ കേരളത്തിനൊപ്പം ഉൾപ്പെട്ട താരം ടൂർണമെന്റിനായുള്ള ഒരുക്കത്തിലാണ്. വ്യാഴാഴ്ച രാജ്കോട്ടിൽ മേഖാലയയ്‌ക്കെതിരായണ് രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ആദ്യ മത്സരം.
    Published by:Naveen
    First published: