ഐപിഎൽ മെഗാ താരലേലത്തിൽ (IPL Mega Auction) ബംഗ്ലാദേശി ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ (Shakib Al Hasan) ഒരു ഫ്രാഞ്ചൈസിയും ടീമിലെടുക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി താരത്തിന്റെ ഭാര്യയും മോഡലുമായ സാകിബ് ഉമ്മെ അൽ ഹസൻ (
Sakib Ummey Al Hasan)സജീവ ക്രിക്കറ്റിലെ മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ ഷാക്കിബ് ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ രണ്ട് കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ഷാക്കിബിനായി താരലേലത്തിൽ ഒരു ഫ്രാഞ്ചൈസിയും രംഗത്ത് വന്നിരുന്നില്ല. ഐസിസിയടെ ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ മുൻനിരയിലുള്ള ഷാക്കിബിനെ ആരും ടീമിലെടുക്കാതിരുന്നത് ക്രിക്കറ്റ് വിദഗ്ധരെയും ആരാധകരെയുമുൾപ്പെടെ എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. ലേലത്തിൽ വിറ്റുപോകാതിരുന്നതിന് പിന്നാലെ താരത്തെ പരിഹസിച്ചുകൊണ്ട് പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഷാക്കിബിനെ പരിഹസിക്കുന്നവർക്കുള്ള മറുപടിയുമായാണ് താരത്തിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ. ഉമ്മെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഷാക്കിബിനെ ചില ഐപിഎൽ ഫ്രാഞ്ചൈസികൾ സമീപിച്ചിരുന്നതായും കുറിപ്പിൽ പറയുന്നുണ്ട്.
Also read-
Sreesanth | 'രുക് ജാന നഹി'; ഐപിഎൽ താരലേല൦ നൽകിയ നിരാശ 'പാട്ടും പാടി' മറികടന്ന് ശ്രീശാന്ത് - വീഡിയോ‘ഒത്തിരി ആവേശഭരിതരാകുന്നതിന് മുൻപ് നിങ്ങൾ എല്ലാവരും ഇക്കാര്യം ഒന്ന് ശ്രദ്ധിക്കുക. ഐപിഎല്ലിലെ താരലേലത്തിന് മുൻപുതന്നെ രണ്ട് ഫ്രാഞ്ചൈസികൾ ഷാക്കിബിനെ സമീപിച്ചിരുന്നു. ഷാക്കിബിന്റെ സേവനം സീസണിലുടനീളം ലഭ്യമാകുമോ എന്നാണ് അവർ തിരക്കിയത്. എന്നാൽ ഐപിഎൽ സീസണിനിടെ, ബംഗ്ലദേശിന് ശ്രീലങ്കയുമായി പരമ്പരയുള്ളതിനാൽ അത് സാധ്യമാവുകയില്ലെന്ന് ഷാക്കിബ് അവരെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാരണം കൊണ്ടാണ് ലേലത്തിൽ ഷാക്കിബിനെ ആരും ടീമിലെടുക്കാതിരുന്നധ്. അടുത്ത വർഷവും അവസരം വരും അക്കാര്യം നിങ്ങൾ വിസ്മരിക്കരുത്,'
ശ്രീലങ്കയയുമായിട്ടുള്ള പരമ്പരയിൽ നിന്നും വിട്ടുനിന്നിരുന്നെങ്കിൽ ഷാക്കിബിന് ഐപിഎല്ലിൽ അവസരം ലഭിക്കുമായിരുന്നു. അപ്പോൾ ഷാക്കിബിനെ ഏതെങ്കിലും ഫ്രാഞ്ചൈസി ടീമിലെടുത്തിരുനെങ്ങിൽ നിങ്ങൾ ഇതുതന്നെ പറയുമായിരുന്നോ? അതോ അദ്ദേഹത്തെ നിങ്ങൾ രാജ്യദ്രോഹി എന്ന് മുദ്രകുത്തുമായിരുന്നോ? നിങ്ങളുടെ ആവേശം തല്ലിക്കെടുത്തിയതിന് തത്ക്കാലം ക്ഷമ ചോദിക്കുന്നു’ - ഉമ്മെ ഫേസ്ബുക്കിൽ കുറിച്ചു.
Also read-
IPL Auction 2022 | ഐപിഎൽ മെഗാതാരാലേലത്തിൽ 10 ടീമുകളും സ്വന്തമാക്കിയ മുഴുവൻ താരങ്ങളെ പരിചയപ്പെടാംഐപിഎല്ലിലെ സജീവ സാന്നിധ്യമായ ബംഗ്ലാദേശി താരങ്ങളിൽ ഒരാളാണ് ഷാക്കിബ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുള്ള ഷാക്കിബ് 71 മത്സരങ്ങളിൽ നിന്ന് 793 റൺസും 63 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2021 ലെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് താരം കളിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.