‘ദൈവം ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. ഞാനും കത്രീന മിഗ്വേലും വിവാഹിതരാകുന്ന കാര്യം എല്ലാവരെയും അറിയിക്കുന്നു- പൂരൻ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. കിംഗ്സ് ഇലവൻ പഞ്ചാബ് താരങ്ങളും വെസ്റ്റ് ഇൻഡീസ് താരങ്ങളുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.
ഈ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച പൂരന് നിരവധി ആരാധകരാണുള്ളത്. അവിസ്മരണീയമായ ചില സിക്സറുകളിലൂടെയും മികച്ച ഫീൽഡിംഗിലൂടെയും പൂരൻ മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. 106 മീറ്ററിൽ ഏറ്റവും വലിയ സിക്‌സർ നേടിയ ഏക കളിക്കാരൻ കൂടിയായിരുന്നു അദ്ദേഹം.
advertisement
ഐപിഎല്ലിൽ പൂരനോടൊപ്പം മിഗ്വേലും യുഎഇയിൽ ഉണ്ടായിരുന്നു. മത്സരങ്ങളിൽ പൂരന് പിന്തുണയുമായി മിഗ്വേൽ ഗ്യാലറിയിലെത്തിയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 17, 2020 9:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ദൈവം ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു'; വിവാഹിതനാകുന്നുവെന്ന കാര്യം അറിയിച്ച് നിക്കോളാസ് പൂരൻ