ഇതിനിടെ, പാരിസ് ഒളിമ്പിക്സിലെ ഇന്ത്യാ ഹൗസില്‍, വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടിംഗ് ടീമിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗവും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ നിത അംബാനി അഭിനന്ദിച്ചു. ഷൂട്ടിംഗിൽ ഇന്ത്യ ഇതിനകം രണ്ട് മെഡലുകളാണ് നേടിയിട്ടുള്ളത്.
ഞായറാഴ്ച നടന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഹരിയാനയുടെ മനു ഭാക്കർ വെങ്കലം നേടിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മനു ഭാക്കറിനൊപ്പം സരബ്ജ്യോത് സിംഗ് വെങ്കല മെഡൽ നേടി.
advertisement
ഇന്നലെ ഇന്ത്യാ ഹൗസിൽ വെച്ച് നിത അംബാനി സരബ്ജ്യോത് സിംഗിനെ ആദരിച്ചു. സരബ്ജ്യോതിനെ 'രാജ്യത്തിന്റെ അഭിമാനം' എന്നാണ് നിത അംബാനി വിശേഷിപ്പിച്ചത്. ചടങ്ങിന് ശേഷം നിത അംബാനി ഇന്ത്യൻ ഷൂട്ടിംഗ് ടീമിനൊപ്പം സെൽഫിയെടുത്തു. വരും ദിവസങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുന്നവർക്കും വിജയാശംസകൾ നേർന്നു. ഇന്ത്യാ ഹൗസിൽ നടന്ന ചടങ്ങിൽ അർജുൻ ബാബുത, ഹർമീത് ദേശായി, ഇളവേനിൽ വാളറിവൻ, അർജുൻ സിംഗ് ചീമ, റിതം സാംഗ്വാൻ, ശരത് കമൽ, ഹർമീത് ദേശായി, ജി സത്യൻ, സുമിത് നാഗൽ, രോഹൻ ബൊപ്പണ്ണ, ശ്രീറാം ബാലാജി, ശ്രീഹരി നടരാജ് തുടങ്ങി നിരവധി ഇന്ത്യൻ കായിക താരങ്ങൾ പങ്കെടുത്തു.