TRENDING:

ശ്രീജേഷ് വൈകീട്ട് കൊച്ചിയിൽ എത്തും; ഒളിമ്പിക് മെഡൽ ജേതാവിനെ കാത്തിരിക്കുന്നത് വമ്പൻ സ്വീകരണം

Last Updated:

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് സ്വീകരണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി താരം പിആര്‍ ശ്രീജേഷ് ഇന്ന് കേരളത്തിലെത്തും. ഒളിമ്പിക്സ് മെഡൽ നേടി ചരിത്രനേട്ടം കുറിച്ച ശ്രീജേഷിനെ വരവേൽക്കാൻ വമ്പൻ സ്വീകരണമൊരുക്കിയാണ് കേരളക്കര കാത്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ശ്രീജേഷ് കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. സംസ്ഥാന സർക്കാർ ശ്രീജേഷിന് ഔദ്യോഗിക സ്വീകരണം നൽകും. സർക്കാരിന്റെ സ്വീകരണത്തിൽ സംസ്ഥാനത്തെ കായിക മന്ത്രിയായ വി അബ്ദുറഹ്മാൻ നേരിട്ടെത്തും.
P R Sreejesh
P R Sreejesh
advertisement

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് സ്വീകരണം. ശ്രീജേഷിന്റെ സ്വദേശമായ എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തും വലിയ സ്വീകരണ പരിപാടികളാണ് ഒരുങ്ങുന്നത്.

ഇന്നലെ ഇന്ത്യയിൽ തിരിച്ചെത്തിയ ഇന്ത്യൻ സംഘത്തിന് ഡൽഹിയിൽ കേന്ദ്ര കായിക മന്ത്രാലയവും സ്പോർട്സ് അതോറിറ്റിയും ചേർന്ന് ഗംഭീര സ്വീകരണമാണ് നൽകിയത്. വിമാനത്താവളത്തിൽ എത്തിയ ഇന്ത്യൻ സംഘത്തെ കാണാൻ ആയിരക്കണക്കിന് ആരാധകരും എത്തിയിരുന്നു. ഇവരുടെ ഇടയിൽ നിന്നും വളരെ പണിപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇന്ത്യൻ താരങ്ങളെ വിമാനത്താവളത്തിന് പുറത്തേക്ക് എത്തിച്ചത്.

advertisement

വിമാനത്താവളത്തിലെ ആവേശോജ്ജ്വല സ്വീകരണത്തിന് നന്ദി പറഞ്ഞ താരങ്ങൾ പോയത് ചാണക്യപുരിയിലെ അശോക ഹോട്ടലിലേക്ക് ആയിരുന്നു. അവിടെ സായ് അധികൃതർ ഇന്ത്യയുടെ ഒളിമ്പിക് താരങ്ങൾക്കായി സ്വീകരണം ഒരുക്കിയിരുന്നു. കേന്ദ്ര മന്ത്രിമാരായ അനുരാഗ് ഠാക്കുർ, കിരൺ റിജ്ജു എന്നിവർ താരങ്ങളെ അനുമോദിക്കുന്നു ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Also read- പി ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം

ഒളിമ്പിക്സിൽ മെഡൽ നേടിയ താരങ്ങൾക്ക് വിവിധ സംസ്ഥാന സർക്കാരുകളും വിവിധ അസോസിയേഷനുകളും സ്വകാര്യ വ്യക്തികളുമടക്കം വമ്പൻ പാരിതോഷികളാണ് പ്രഖ്യാപിക്കുന്നത്. അതേസമയം, 49 വർഷത്തിന് ശേഷം ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ മലയാളിയായ ശ്രീജേഷിന് ഇതുവരെ സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ സമൂഹ മാധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

advertisement

Also read- വെങ്കല മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷകവുമായി ഡോ. ഷംഷീര്‍ വയലില്‍

ഹരിയാന, പഞ്ചാബ് സംസ്ഥാന സർക്കാരുകൾ അവരുടെ ഒളിമ്പിക് മെഡൽ ജേതാക്കൾക്ക് കോടികളുടെ പാരിതോഷികവും ജോലി വാഗ്ദാനവും സ്ഥാനക്കയറ്റവും നൽകി ആദരിച്ചപ്പോഴാണ് കേരളത്തിൽ ശ്രീജേഷിന് അവഗണന.

Also read- വെങ്കല മെഡൽ ജേതാവ് ശ്രീജേഷിന് ഒരു ലക്ഷം രൂപ പാരിതോഷികവുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സർക്കാരിൽ നിന്ന് ഇതുവരെ സമ്മാനങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും കേരള ഹോക്കി അസോസിയേഷൻ (അഞ്ച് ലക്ഷം), മലപ്പുറം ജില്ലാ പഞ്ചായത്ത് (ഒരു ലക്ഷം), വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ (ഒരു കോടി), കേരള സര്‍ക്കാരിന് കീഴിലുള്ള കൈത്തറി വിഭാഗത്തിന്റെ വകയായി ഷർട്ടും മുണ്ടും എന്നിങ്ങനെയാണ് ശ്രീജേഷിന് ഇതുവരെ ലഭിച്ച സമ്മാനങ്ങൾ.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ശ്രീജേഷ് വൈകീട്ട് കൊച്ചിയിൽ എത്തും; ഒളിമ്പിക് മെഡൽ ജേതാവിനെ കാത്തിരിക്കുന്നത് വമ്പൻ സ്വീകരണം
Open in App
Home
Video
Impact Shorts
Web Stories