തന്റെ ടീമിലെ ബൗളർമാർ കാര്യമായ പ്രകടനം കാഴ്ച വെയ്ക്കുന്നില്ലെന്നും ഇമാം ഉൾ ഹഖ് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ ബാറ്റ്സ്മാൻമാർക്ക് അനുകൂലമാണെന്നും അവർ നിരവധി ഉയർന്ന സ്‌കോർ നേടിയ മത്സരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇമാം ഉൾ ഹഖ് കൂട്ടിച്ചേർത്തു.
Also Read- അതിവേഗം 2000 റൺസ്; റെക്കോഡ് ബുക്കിൽ പേരുചേർത്ത് ശുഭ്മാൻ ഗില്‍
”ഒരുപക്ഷേ ഞങ്ങൾ കൂടുതൽ പ്രോട്ടീൻ കഴിക്കുന്നതായിരിക്കാം, കൂടുതൽ കാർബോഹൈഡ്രൈറ്റ് കഴിക്കുന്നതിനേക്കാൾ നല്ലത്. അതിനെക്കുറിച്ച് ഞങ്ങൾ അധികം സംസാരിക്കേണ്ട ആവശ്യമില്ല. ഞങ്ങൾ സിക്‌സോ ഫോറോ അടിച്ചില്ലെങ്കിൽ പ്രോട്ടീൻ കഴിച്ചതിന്റെ ഇഫക്ട് ഞങ്ങൾക്ക് അനുഭവപ്പെടില്ല. ടീമിനു വേണ്ടിയാണ് ഞങ്ങൾ ഇതെല്ലാം ചെയ്യുന്നത്”, ഇമാം ഉൾ ഹഖ് പറഞ്ഞു. സെമി ഫൈനലിന് മുമ്പ് തങ്ങൾക്ക് അഞ്ച് മത്സരങ്ങൾ കൂടി ബാക്കിയുണ്ടെന്നും ജയം മാത്രമാണ് ടീമിന് പ്രധാനമെന്നും ഇമാം കൂട്ടിച്ചേർത്തു.
Also Read- ധര്‍മ്മശാലയില്‍ സിക്‌സര്‍ അടിച്ച് ഹിറ്റ്മാന്‍ രോഹിതിന് റെക്കോര്‍ഡ്
ഇമാം ഉൾ ഹഖിന്റെ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ പൂരമാണ്. ”എന്തുകൊണ്ട് ഹൈദരാബാദി ബിരിയാണി കഴിച്ചുകൂടാ?” എന്നാണ് ഒരാളുടെ ചോദ്യം. ”കൂടുതൽ പ്രോട്ടീൻ ലഭിക്കുന്നതിനായി ഇമാം നെസ്‍ലേ സിർലാക്” കഴിക്കണം എന്നാണ് മറ്റൊരാളുടെ കമന്റ്. ”അവർക്ക് നല്ല പ്രോട്ടീൻ അടങ്ങിയ ഭക്ഷണം നൽകാൻ പറ്റിയ റെസ്റ്റോറന്റ് പാക്കിസ്ഥാനിൽ ഇല്ലേ?”, എന്നും മറ്റൊരാൾ കുറിച്ചു.
നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാൻ.