Shubman Gill| അതിവേഗം 2000 റൺസ്; റെക്കോഡ് ബുക്കിൽ പേരുചേർത്ത് ശുഭ്മാൻ ഗില്‍
- Published by:Rajesh V
- news18-malayalam
Last Updated:
ICC World Cup 2023 India vs New Zealand: ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല അംല 12 വര്‍ഷം കൈയടക്കിവെച്ചിരുന്ന റെക്കോഡാണ് ഗില്‍ തകർത്തത്
ധരംശാല: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനിടെ റെക്കോഡ് ബുക്കില്‍ ഇടംപിടിച്ച് ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് ഗില്ലിന് സ്വന്തമായിരിക്കുന്നത്. ഇതോടൊപ്പം ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗില്ലിന്റെ പേരിലായി.
advertisement
advertisement
2011 ജനുവരി 21ന് പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലായിരുന്നു അംല 2000 റണ്‍സ് തികച്ചത്. ഗില്ലാകട്ടെ ധരംശാലയില്‍ ന്യൂസിലന്‍ഡിനെതിരേ വ്യക്തിഗത സ്‌കോര്‍ 14ല്‍ എത്തിയപ്പോഴാണ് ഈ റെക്കോഡ് മറികടന്നത്. മത്സരത്തില്‍ 31 പന്തുകള്‍ നേരിട്ട ഗില്‍ 26 റണ്‍സെടുത്ത് പുറത്തായി.
advertisement
advertisement
അഞ്ച് സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയുമാണ് ഈ വർഷം ഗിൽ അടിച്ചുകൂട്ടിയത്. ശിഖര്‍ ധവാനെ മറികടന്ന് ഏകദിനത്തില്‍ വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമാകുകയും ചെയ്തു. 48 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ധവാന്റെ നേട്ടം. 2014 നവംബര്‍ ഒമ്പതിന് ഹൈദരാബാദില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ധവാന്റെ നേട്ടം.