സംഭവത്തിൽ അന്വേഷണം നടത്തിയ ഐസിസി അഫ്രീദിയുടെ പെരുമാറ്റം അപകടകരമാണെന്ന് കണ്ടെത്തുകയും തുടർന്ന് താരത്തിന് പിഴയിടുകയും ആയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആദ്യമായാണ് അഫ്രീദിക്ക് ഐസിസിയിൽ നിന്നും താക്കീത് ലഭിക്കുന്നത്. അതുകൊണ്ടാണ് താരത്തിന് പിഴയിളവ് ലഭിച്ചത്. മറിച്ചായിരുന്നെങ്കിൽ മാച്ച് ഫീയുടെ 50 ശതമാനമെങ്കിലും താരത്തിന് പിഴയായി ഒടുക്കേണ്ടി വരുമായിരുന്നു. കളത്തിലെ മോശം പെരുമാറ്റങ്ങൾ, അച്ചടക്ക ലംഘനങ്ങൾ എന്നിവയെ ഗുരുതര തെറ്റുകളായി കാണുന്ന ഐസിസി ഇത്തരം പെരുമാറ്റങ്ങൾക്ക് വൻ തുകയാണ് പിഴയായി ചുമത്താറുള്ളത്. അതുകൊണ്ട് തന്നെ മോശം പെരുമാറ്റം നടത്തിയാൽ താരങ്ങൾക്ക് വലിയ വില തന്നെയാകും കൊടുക്കേണ്ടി വരിക.
advertisement
കഴിഞ്ഞ ദിവസം ധാക്ക ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിന് ഇടയിലായിരുന്നു സംഭവം. ബംഗ്ലാദേശ് ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ ഷഹീൻ അഫ്രീദിയുടെ പന്തിൽ അഫീഫ് സിക്സർ നേടിയിരുന്നു. തൊട്ടടുത്ത പന്ത് പ്രതിരോധിച്ചിട്ട താരം റണ്ണിന് പോലും ശ്രമിക്കാതെ ക്രീസിൽ നിൽക്കുകയായിരുന്നു. എന്നാൽ നിയന്ത്രണം വിട്ട രീതിയിൽ പെരുമാറിയ അഫ്രീദി പന്ത് അഫീഫിന് നേരെ എറിയുകയാണുണ്ടായത്. പന്ത് കൊണ്ട് അഫീഫ് വീഴുകയും ചെയ്തു.
മുട്ടിന് താഴെയാണ് അഫീഫിന് ഏറ് കൊണ്ടത്. ക്രീസിൽ വീണ താരത്തിനടുത്തേക്ക് ഉടൻ തന്നെ പാക് താരങ്ങൾ എത്തി. അഫ്രീദിയും അടുത്തെത്തുകയും അഫീഫിനോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. പിന്നീട് ഫിസിയോ വന്ന് പരിശോധിച്ചതിന് ശേഷമാണ് അഫീഫ് കളി തുടര്‍ന്നത്.